പത്തനംതിട്ട നഗരസഭയിലെ മാലിന്യ പ്രശ്നം സമരം ശക്തമാക്കി പ്രതിപക്ഷം , നഗരസഭാ അദ്ധ്യക്ഷയെ ഉപരോധിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകർ പ്ലാസ്റ്റിക് ബാഗിൽ മാലിന്യവുമായി നഗരസഭാ ചെയർപേഴ്സണെ ഉപരോധിച്ചു

0

പത്തനംതിട്ട : പത്ത് ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന പത്തനംതിട്ട നഗരസഭയിലെ മാലിന്യ സംഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപെട്ടാനാണ് ഡി വൈ ഫ് ഐ പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് മാർച്ചുനടത്തിയത് പൊതു സമൂഹത്തിൽ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ നഗരസഭാ അധികൃതരുമായി ചർച്ച നടത്തുകയും നഗരസഭ മാലിന്യ സംഭരണം പുനരാരംഭിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

ഈ തീരുമാനത്തിലും തൃപ്തരാകാതെയാണ് പ്രതിപക്ഷ പാർട്ടികൾ ഇന്നും സമരവുമായി രംഗത്തെത്തിയത്. സി പി ഐ പ്രവർത്തകർ ചൂലുമായി നഗരത്തിൽ പ്രഖ ടനം നടത്തുകയും നഗരസഭാ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. ഉപരോധ സമരം സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉത്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ പ്രവർത്തകർ പ്ലാസ്റ്റിക് ബാഗിൽ മാലിന്യവുമായി നഗരസഭാ ചെയർപേഴ്സണെ ഉപരോധിച്ചു. മാലിന്യം നിറച്ച ബാഗ് നഗരസഭാ അദ്ധ്യക്ഷയുടെ മേശപ്പുറത്ത് വച്ചായിരുന്നു ഉപരോധ സമരം. ഉപരോധ സമരത്തിന് നഗരസഭാ കൗൺസിലർമാരായ പി കെ അനീഷ്, കെ ആർ ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി

You might also like

-