വിവാഹങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കുക, ചടങ്ങ് മാത്രം നടത്തുക: കലക്ടർ
വിവാഹം രണ്ടാഴ്ച മാറ്റിവയ്ക്കുക, അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തുകയെന്നും കലക്ടർ പറഞ്ഞു
പത്തനംതിട്ട:ജില്ലയിലും സമീപപ്രദേശങ്ങളിലും കോവിഡ് മുന്‍കരുതല്‍ വസ്തുക്കള്‍ക്ക് ക്ഷാമം. മാസ്കും ഹാന്‍ഡ് സാനിറ്റയ്സറും കിട്ടാനില്ല. രണ്ട് ആശുപത്രികൾ കണ്ടെത്തി അവിടെ ഐസൊലേഷൻ വാർഡുകൾ തുറക്കും. എന്നാൽ വലിയ വിലവർധനയില്ലാതെ വസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കാനാകുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് പറഞ്ഞു.
പത്തനംതിട്ടയിൽ രോഗബാധിതരായ രണ്ടു പേരെ കോട്ടയം മെഡി. കോളജിലേക്കു മാറ്റും. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുക ലക്ഷ്യം. എന്നാൽ, അവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ല. വിവാഹം രണ്ടാഴ്ച മാറ്റിവയ്ക്കുക, അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തുകയെന്നും കലക്ടർ പറഞ്ഞു.അതിനിടെ, ഇറ്റലിയില്‍നിന്ന് കൊച്ചിയിലെത്തിയ കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വയസ് പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളുടെ സ്രവം പരിശോധനക്കയച്ചു. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി. പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചുപേരുമായി ഇടപഴകിയ കൂടുതല്‍പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നു. ഇവരുടമായി അടുത്ത് ഇടപഴകിയ 150പേരെ ഇതിനകം തിരിച്ചറിഞ്ഞു. കൂടുതല്‍പേരെ കണ്ടെത്താനുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞ് മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുത്തിടപഴകിയവര്‍ കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. രോഗബാധിതരുമായി ഇടപഴകിയ പതിമൂന്നുപേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി