രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ വന്നത് പി ഐ എം പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ എഫ്ബി പേജിൽ തന്നെ നിലപാട് തിരുത്തി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഐഎമ്മിന്റെ പേജ് ഹാക്ക് ചെയ്തുവെന്ന് ഉദയഭാനു പറഞ്ഞു. സിപിഐഎമ്മിന്റെ സോഷ്യല്‍ മീഡിയ ടീം വീഡിയോ നീക്കം ചെയ്തുവെന്നും പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ഉദയഭാനു കുറിച്ചു.സംഭവത്തില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സൈബര്‍ പൊലീസിനും ഫേസ്ബുക്കിനും പരാതിയും നല്‍കിയിട്ടുണ്ടെന്നും ഉദയഭാനു പറഞ്ഞു.

പത്തനംതിട്ട | പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ സി പി ഐ എം പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ എഫ്ബി പേജിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് വിശദീകരണം.വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഐഎമ്മിന്റെ പേജ് ഹാക്ക് ചെയ്തുവെന്ന് ഉദയഭാനു പറഞ്ഞു. സിപിഐഎമ്മിന്റെ സോഷ്യല്‍ മീഡിയ ടീം വീഡിയോ നീക്കം ചെയ്തുവെന്നും പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ഉദയഭാനു കുറിച്ചു.സംഭവത്തില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സൈബര്‍ പൊലീസിനും ഫേസ്ബുക്കിനും പരാതിയും നല്‍കിയിട്ടുണ്ടെന്നും ഉദയഭാനു പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ലെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാരെന്ന് ഉദയഭാനു പറഞ്ഞു. രാഹുലിന്റെ ബൂത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 111 വോട്ടിന്റെ ലീഡ് ലഭിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 70 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിന് ലഭിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആനുകൂല്യത്തിലാണ് രാഹുല്‍ നേതൃസ്ഥാനത്തെത്തിയത്. സംഘടനാ തിരഞ്ഞെടുപ്പിനെ പോലും വ്യാജ ഐഡി കാര്‍ഡുപയോഗിച്ച് രാഹുല്‍ അട്ടിമറിച്ചു .ഉപതിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഇനിയും പല തട്ടിപ്പുകളും നടത്തുമെന്നും കെ പി ഉദയഭാനു കൂട്ടിച്ചേര്‍ത്തു

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ആണ് സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പുള്ള വീഡിയോ ഇന്നലെ രാത്രിയാണ് സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ രാത്രി തന്നെ ദൃശ്യങ്ങൾ ഒഴിവാക്കുകയായിരുന്നു.

You might also like

-