പി.എസ്.സി നിയനം ലഭിച്ചില്ല 28 കാരൻ ആത്മഹത്യ ചെയ്തു
"കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോെല. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -
തിരുവനതപുരം : റദ്ദാക്കപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ 77 റാങ്കുകാരനായിരുന്ന അനു ആണ് ജീവനൊടുക്കിയത്. എല്ലാത്തിനും കാരണം ജോലിയില്ലായ്മ എന്നെഴുതിയ കുറിപ്പ‌് കണ്ടെടുത്തു.
ആത്മഹത്യാക്കുറിപ്പ്
“കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോെല. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി.” .
രാവിലെ സഹോദരനാണ് അനുവിനെ കിടപ്പുമുറിയൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജോലി കിട്ടാത്തതിൽ കടുത്ത മാനസിക സംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന അഞ്ചുവരികളുള്ള ആത്മഹത്യ കുറിപ്പ് അനു എഴുതിവെച്ചിരുന്നു. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരൂന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല
അനുവിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പിഎസ് സി ഓഫിസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പട്ടിണിസമരം നടത്തുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ സര്‍ക്കാര്‍ അനാസ്ഥയാണെന്ന് ആരോപിച്ച് ആലപ്പുഴയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.