തോ​മ​സ് ഐ​സ​ക്കി​നെ​തി​രേ നി​യ​മ​ന​ട​പ​ടി’ചെയ്യാത്ത കുറ്റത്തിന് ക്രൂശിച്ചു:പി.എസ് ശ്രീധരൻ പിള്ള

ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള. ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചു,

0

തിരുവനന്തപുരം: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം താ​ൻ അ​ട്ടി​മ​റി​ച്ച​താ​യു​ള്ള ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള. ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചു, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും ,അല്ലെങ്കില്‍ ഐസക് പരസ്യമായി മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. കേരളത്തിന്‍റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്‍റെ പൊതുശത്രുവായി പ്രഖ്യാപിച്ച്‌ സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു തോമസ് ഐസക്കിന്‍റെ വിമര്‍ശനം. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

തോമസ് ഐസക്കിന്‍റെ ആരോപണം ശ്രീധരന്‍പിള്ള നിഷേധിച്ചിരുന്നു. ദേശീയപാത വികസനത്തിന് ബി ജെ പിയും ഞാനും ഒരു അവസരത്തിലും എതിര്‍ നിന്നിട്ടില്ലെന്നും വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച്‌ വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു പിള്ളയുടെ നിലപാട്. മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളത്തെ മാറ്റിയത് തന്റെ കത്തിന്റെ പേരില്‍ അല്ലെന്നും അത് ഭരണപരമായ തീരുമാനമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

You might also like

-