ഒമാന്‍ ആക്രമണം; ഇറാനെതിരെ പ്രതിക്ഷേധം കടുപ്പിച്ച് അറബ് രാജ്യങ്ങള്‍

ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആക്രമണ പരമ്പരകൾക്കു പിന്നിൽ ഇറാൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രം അമേരിക്ക പുറത്തുവിട്ടു

0

സൗദി :ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്കു നേരെ നടന്ന ആക്രമണത്തെ തുടർന്ന് ഇറാനെതിരെ പ്രതിഷേധം ശക്തം. ആക്രമണത്തിനു പിന്നിൽ ഇറാൻ തന്നെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുമ്പോഴും തെഹ്റാൻ അത് നിഷേധിക്കുകയാണ്.പ്രശ്നത്തിൽ യു.എൻ ശക്തമായി ഇടപെടണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ ആവശ്യം. ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആക്രമണ പരമ്പരകൾക്കു പിന്നിൽ ഇറാൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രം അമേരിക്ക പുറത്തുവിട്ടു.

ആക്രമണത്തിന് ഇരയായ ടാങ്കറിൽ നിന്ന് പൊട്ടാത്ത മൈനുകൾ ഇറാൻ സൈന്യം നീക്കം ചെയ്യുന്നതിൻെറ തെളിവായാണ് ഈ വീഡിയോ ചിത്രമെന്ന് അമേരിക്ക പറയുന്നു. ആക്രമണത്തിൽ തങ്ങളുടെ പങ്ക്
പുറംലോകം അറിയാതിരിക്കാനുള്ള നീക്കമാണിതെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു. എന്നാൽ അപകടത്തിൽപെട്ട ടാങ്കറിൽ നിന്ന്
ജീവനക്കാരെ രക്ഷിക്കുക മാത്രമാണ് സൈന്യം ചെയ്തതെന്നാണ് ഇറാൻ നൽകുന്ന വിശദീകരണം.

ടാങ്കറിന്‌ നേരെയുള്ള ആക്രമണം ഇറാനെതിരായ യുദ്ധാേൽസുകത വർധിപ്പിക്കാൻ അമേരിക്ക ഉപയോഗപ്പെടുത്തുന്നുണ്ട്. എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം നടത്തിയത് ഇറാൻ തന്നെയാണെന്ന് യു.എസ് പ്രസിഡൻറ് ട്രംപ് കുറ്റപ്പെടുത്തി.അതേ സമയം ഗൾഫ് മേഖലയിൽ യുദ്ധം ഒഴിവാക്കേണ്ട ഒന്നാണെന്നും അതേ സമയം ഇറാനെതിരെ നടപടി വേണ്ടതുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ ആവശ്യപ്പെട്ടു. തെറ്റായ പ്രസ്താവനകൾ നടത്തി യാഥാർഥ്യത്തിന് മറയിടാനുള്ള ഇറാൻ വിദേശകാര്യ മന്ത്രിയുടെ നിലപാടിനെതിരെ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡാേ. അൻവർ ഗർഗാശും രംഗത്തുവന്നു.

മെയ് 12ന് ഫുജൈറ തീരത്തു നടന്ന കപ്പൽ അട്ടിമറിനീക്കവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാ സമിതിയുടെ പരിഗണനയിലാണ്. പുതിയ സംഭവം കൂടി മുൻനിർത്തി യു.എൻ അടിയന്തരമായി വിഷയത്തിൽ നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിക്കാൻ തന്നെയാണ് ജി.സി.സി രാജ്യങ്ങളുടെ നീക്കം

You might also like

-