നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിക്ഷേധം ശക്തം
മാര്‍ച്ച് 22-നു വെള്ളിയാഴ്ചയായിരുന്നു പതിനേഴുകാരനായ ആന്റ് വണ്‍റോസിനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് ഓഫീസര്‍ മൈക്കിളിനെ വെറുതെ വിട്ടത്. ഇതില്‍ പ്രതിക്ഷേധിച്ച് ശനിയാഴ്ച സിവില്‍ ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ ഹില്‍ ഡിസ്ട്രിക്ട് ഫ്രീഡം കോര്‍ണറില്‍ തടിച്ചുകൂടി. പ്ലാക്കാര്‍ഡുകളും, മുദ്രാവാക്യങ്ങളും വിളിച്ച് പിറ്റ്‌സ്ബര്‍ഗ് ടൗണ്‍ റോഡിലൂടെ
പിറ്റ്‌സ്ബര്‍ഗ്: നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിചേര്‍ത്തിരുന്ന പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കി വെറുതെവിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു.മാര്‍ച്ച് 22-നു വെള്ളിയാഴ്ചയായിരുന്നു പതിനേഴുകാരനായ ആന്റ് വണ്‍റോസിനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് ഓഫീസര്‍ മൈക്കിളിനെ വെറുതെ വിട്ടത്. ഇതില്‍ പ്രതിക്ഷേധിച്ച് ശനിയാഴ്ച സിവില്‍ ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ ഹില്‍ ഡിസ്ട്രിക്ട് ഫ്രീഡം കോര്‍ണറില്‍ തടിച്ചുകൂടി. പ്ലാക്കാര്‍ഡുകളും, മുദ്രാവാക്യങ്ങളും വിളിച്ച് പിറ്റ്‌സ്ബര്‍ഗ് ടൗണ്‍ റോഡിലൂടെ സമാധാനപരമായാണ് പ്രകടനം നടന്നത്.
ജാഥയെ അഭിസംബോധന ചെയ്ത് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പ്രസംഗിച്ചു. ഇനിമേലില്‍ ഈ സിറ്റിയില്‍ ഇങ്ങനെ ആരും മരിക്കരുത്. ഇതു വളരെ വേദനാജനകമാണ്. ഞാന്‍ സമാധാനം ആഗ്രഹിക്കുന്നു. അക്രമത്തെ അക്രമം കൊണ്ട് നേരിടാന്‍ ഞങ്ങള്‍ക്കറിയില്ല- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സമ്മറിലായിരുന്നു സംഭവം. ടാക്‌സി കാറില്‍ സഞ്ചരിക്കുകയായിരുന്നു കൊല്ലപ്പെട്ട ആന്റ് വണ്‍. സഞ്ചരിച്ചിരുന്ന വണ്ടിയില്‍ നിന്ന് ആരോ വെടിയുതിര്‍ത്തിരുന്നുവെന്നു പോലീസിന് വിവരം ലഭിച്ചു .. പുറകെ എത്തിയ പോലീസ് ഓഫീസര്‍ മൈക്കിള്‍ കാറ് തടഞ്ഞു നിർത്തി യാതൊരു പ്രകോപനവും ഇല്ലാതെ റോസിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവറുടെ കൈവശമോ, റോസിന്റെ കൈവശമോ ആയുധം ഒന്നും ഇല്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കൊല്ലപ്പെട്ടത് ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവായിരുന്നുവെന്നതും, വെടിവെച്ചത് വൈറ്റ് ഓഫീസറുമായിരുന്നു എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചത്.