പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമയിലെ യുവനിര

പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, അനൂപ് മേനോന്‍, ആന്റണി വര്‍ഗീസ്, റിമ കല്ലിങ്കല്‍, ആഷിക് അബു, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, അമല പോള്‍, ടോവിനോ തോമസ്, ഷിജു ഖാലിദ്, സമീര്‍ താഹിര്‍, മുഹ്‌സിന്‍ പരാരി, സക്കറിയ മുഹമ്മദ്

0

ഡൽഹി / തിരുവനന്തപുരം :പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യപക പ്രതിക്ഷേധത്തെ പിന്തുണച്ച് സിനിമ രംഗത്തെ പ്രമുഖരും പ്രതിഷേധിക്കുന്ന രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മലയാള സിനിമയിലെ യുവനിര. സമൂഹമാധ്യമങ്ങളിലൂടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകൾക്ക് പിന്തുണ അറിയിച്ചത് യുവസാനമാതാരങ്ങളായ പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, അനൂപ് മേനോന്‍, ആന്റണി വര്‍ഗീസ്,ഗീതു മോഹന്‍ദാസ് റിമ കല്ലിങ്കല്‍, ആഷിക് അബു, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, അമല പോള്‍, ടോവിനോ തോമസ്, ഷിജു ഖാലിദ്, സമീര്‍ താഹിര്‍, മുഹ്‌സിന്‍ പരാരി, സക്കറിയ മുഹമ്മദ് എന്നിവരടക്കം മലയാള സിനമയിലെ നിരവധി താരങ്ങളാണ് സമരക്കാക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്.രാജ്യത്തു സമരം നടത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് താരങ്ങള്‍ ഫേസ് ബുക്കിൽ താങ്കളുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്
ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ‘ജാമിഅ, അലിഗഡ്.. ഭീകരത’ എന്നായിരുന്നു പാര്‍വതി ഇക്കാര്യത്തില്‍ പ്രതികരിച്ചത്
ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെ വിമര്‍ശിച്ചും പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തും ചലച്ചിത്ര നടി അമല പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അമല പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പൗരത്വ ഭേദഗതി ബില്ലിനെയും പൊലീസിനെയും വിമര്‍ശിച്ചത്. ‘ഇന്ത്യ നിന്റെ തന്തയുടെതല്ല’-എന്നാണ് അമല പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ജാമിഅ വിദ്യാര്‍ഥിനി ആയിഷ റെനയുടെ സമരപോരാട്ട ഫോട്ടോക്ക് അടിക്കുറിപ്പായി പങ്കുവെച്ചത്. ഡല്‍ഹി പൊലീസിന്റെ വ്യത്യസ്ത സമീപനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഫോട്ടോയും അമല പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് ഹോളിവുഡ്, ബോളിവുഡ് താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. പ്രശസ്ത ഹോളിവുഡ് താരമായ ജോണ്‍ കുസാക്ക്, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടന്‍ രാജ്കുമാര്‍ റാവു, നടി സയാനി ഗുപ്ത തുടങ്ങിയവരാണ് ജാമിഅ മില്ലിയ പ്രതിഷേധത്തോട് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചത്.

You might also like

-