മലയാളം സർവ്വകലാശാല ഭൂമി പാരിസ്ഥിതികാഘാതപഠനത്തിന് നിർദ്ദേശം

മലയാളം സർവ്വകലാശാലയ്ക്ക് വേണ്ടി തിരൂർ വെട്ടം വില്ലേജിൽ മാങ്ങാട്ടിരിയിൽ ഏറ്റെടുത്ത 14.86 ഏക്കർ ഭൂമിയിലെ പരിസ്ഥിതി ആഘാതം പഠിക്കാനാണ് സമിതിയെ നിയോഗിക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ദക്ഷിണ മേഖല ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്

0

തിരുവനതപുരം : മലയാളം സർവ്വകലാശാല ഭൂമി വിവാദത്തിൽ ഹരിത ട്രൈബ്യൂണൽ ഇടപെടുന്നു. ഭൂമിയുടെ സ്വഭാവവും പാരിസ്ഥിതികാഘാതവും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. നിയമ ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകണം.

മലയാളം സർവ്വകലാശാലയ്ക്ക് വേണ്ടി തിരൂർ വെട്ടം വില്ലേജിൽ മാങ്ങാട്ടിരിയിൽ ഏറ്റെടുത്ത 14.86 ഏക്കർ ഭൂമിയിലെ പരിസ്ഥിതി ആഘാതം പഠിക്കാനാണ് സമിതിയെ നിയോഗിക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ദക്ഷിണ മേഖല ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. തണ്ണീർത്തട അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ, തീരമേഖല പരിപാലന അതോറിറ്റി ഓഫീസർ, വനം വകുപ്പിൻറെ ചീഫ് കൺസർവേറ്റർ, പരിസ്ഥിതി – കാലാവസ്ഥ വ്യതിയാന വകുപ്പ് പ്രനിനിധി, ജില്ലാ കളക്ടർ തുടങ്ങിയവരാണ് സമിതിയിൽ അംഗങ്ങളാകുക.

ഭൂമി ഏറ്റെടുത്ത് സർവ്വകലാശാല സ്ഥാപിക്കുന്നതിന് പരിസ്ഥിതി സംബന്ധമായ അനുമതികൾ ലഭിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് സമിതി പരിശോധിക്കേണ്ടത്. പാരിസ്ഥിതിക ആഘാതവും സമിതി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണം. കണ്ടൽ കാടുകളും വെള്ളക്കെട്ടുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധമുയർന്നിരുന്നു.ഹസൈനാർ ഷാർജിത് നൽകിയ പരാതിയിൽ കഴിഞ്ഞ 18 ന് നടത്തിയ ഹിയറിങ്ങിന് ശേഷമാണ്, ഹരിത ട്രിബ്യൂണൽ ഉത്തരവ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് വൻ അഴിമതി നടന്നിട്ടുണ്ടെന്ന് നിയമസഭയിൽ ഉൾപ്പെടെ ആരോപണമുയർന്നിരുന്നു

You might also like

-