കോഴിക്കോട് ജില്ലയിl 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ എറണാകുളത്ത് മൂന്ന് പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ

എടത്തല, വെങ്ങോല, മഴുവന്നൂർ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്

0

കോഴിക്കോട്/ കൊച്ചി: കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തുകളുടെ ടെസ്റ്റ് പോസ്റ്റിവിറ്റി ജില്ലയുടെ നിരക്കിനെക്കാളും ഉയർന്നതിനാലാണ് നടപടി. ചക്കിട്ടപാറ, കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ഒളവണ്ണ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളില്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ടാകും. നാളെ മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. നേരത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രമായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്തില്‍ മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്

അതേസമയം എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ല എറണാകുളമാണ്. ഇന്ന് 3,212 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സാഹചര്യം അതീവ രൂക്ഷമായതിനാൽ ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മഴുവന്നൂർ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെട്ടത് കൊണ്ടാണ് മൂന്ന് പഞ്ചായത്തുകളും ലോക്ക് ഡൗണിലേക്ക് നീങ്ങിയത്.

You might also like

-