നേട്ടങ്ങൾ ഉയർത്തി സര്‍ക്കാറിന്റെ പ്രോഗസ് റിപ്പോര്‍ട്ട്
ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രവര്‍ത്തന പുരോഗതിയാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി മൂന്നാം വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടാണ് പ്രകാശനം ചെയ്യുന്നു
തിരുവനതപുരം :നാലാം വര്‍ഷത്തേക്ക് കടന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നു.തിങ്കളാഴ്ച വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന പരിപാടില്‍ വച്ചാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ത്യയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രവര്‍ത്തന പുരോഗതിയാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി മൂന്നാം വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടാണ് പ്രകാശനം ചെയ്യുന്നു. ജൂണ്‍ 10ന് വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷങ്ങളിലും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.
അഞ്ച് വര്‍ഷത്തിനിടെ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുമെന്നായിരുന്നു എല്‍.ഡി. എഫിന്റെ പ്രകടന പത്രികയിലെ ആദ്യവാഗ്ദാനം. ഇതില്‍ ഐടി ടൂറിസം, ഇലക്ട്രോണിക്സ് മേഖലകളിലായി രണ്ട് ലക്ഷത്തി പതിമൂവായിരത്തി എഴുനൂറ്റി നാല്പത്തി അഞ്ച് പേര്‍ക്ക് തൊഴില്‍ നല്കിയെന്നായിരുന്നു കഴിഞ്ഞ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭകരമാക്കും, പ്രകൃതി വാതകപൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഉയര്‍ത്തും തുടങ്ങി പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കും