വൻ സുരക്ഷാ വീഴ്ച്ച പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് അക്രമി സംഘം കാറോടിച്ചു കയറ്റി . ഫോട്ടോയെടുത്തു മടങ്ങി

കാറിലെത്തിയ അഞ്ചംഗ സംഘം പ്രിയങ്കയുടെ വീട്ടിലേക്ക് കാറോടിച്ച് കയറ്റി. നവംബര്‍ 26നാണ് സംഭവം ഉണ്ടായത്

0

ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വൻ സുരക്ഷാ വീഴ്ച. പ്രിയങ്കയ്ക്ക് നൽകിയിരുന്ന എസ്പിജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് സുരക്ഷ വീഴ്ച ഉണ്ടായിരിക്കുന്നത് കാറിലെത്തിയ അഞ്ചംഗ സംഘം പ്രിയങ്കയുടെ വീട്ടിലേക്ക് കാറോടിച്ച് കയറ്റി. നവംബര്‍ 26നാണ് സംഭവം ഉണ്ടായത്.വീട്ടില്‍ പ്രവേശിച്ച സംഘം ഫോട്ടോയെടുത്തതായും പ്രിയങ്കയുടെ ഓഫീസ് വ്യക്തമാക്കി

സുരക്ഷ വീഴ്ചയെ ചൊല്ലി ഡൽഹി പൊലീസും സിആർ‌പി‌എഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങളുണ്ടായി.സംഭവത്തിൽ സിആർ‌പി‌എഫിൽ പരാതി നൽകിയിട്ടുണ്ട്
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നൽകിയിരുന്ന എസ്പിജി സുരക്ഷ നവംബർ നാലിന് അവസാനിച്ചിരുന്നു.നിലവിൽ എല്ലാവർക്കും ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്
ഇസഡ്-പ്ലസ് സുരക്ഷയ്ക്ക് കീഴിൽ സിആർ‌പി‌എഫ് അർദ്ധസൈനിക വിഭാഗത്തിൽ നിന്നുള്ള കമാൻഡോകൾ എന്നിവരുടെ കാവൽ വീടുകളിൽ ഉണ്ടാകും. കൂടാതെ രാജ്യത്ത് എവിടെയെങ്കിലും യാത്രചെയ്യുമ്പോഴും കമാൻഡോകളുടെ സുരക്ഷ ഉണ്ടാകും. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് എസ്പിജി സുരക്ഷയുള്ളത്.

You might also like

-