അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതീരെ നടപടിയില്ല കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക ചതുർവേദി രാജി വച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഇന്നലെ ഒഴിവാക്കിയിരുന്നു

0

ഡല്‍ഹി: അപമര്യാദയായി പെരുമാറിയ നേതാക്കള്‍ക്കെതിരെ സ്വകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. യുപിയിലെ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. പാര്‍ട്ടി മാധ്യമ വിഭാഗം കണ്‍വീനര്‍ എന്ന പദവി സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ നിന്ന് പ്രിയങ്ക നേരത്തെ നീക്കം ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി അംഗത്വവും പദവികളും രാജിവച്ചത്. നേരത്തെ പാര്‍ട്ടി നടപടിയിലുള അതൃപ്തി പ്രിയങ്ക പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു പ്രിയങ്ക തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.തന്നോട്​ മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്​തിയറിയിച്ച് കൊണ്ടാണ്​ പ്രിയങ്ക ചതുർവേദിയുടെ രാജി. “പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിൻെറയും രക്തത്തിൻെറയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു‌ഃഖമുണ്ടെന്ന്”​ പ്രിയങ്ക ഇന്നലെ ട്വീറ്റ്​ ചെയ്​തിരുന്നു.

അതേസമയം രണ്ടുമാസത്തിനിടെ ഉൾപ്പോര് മൂലം കോൺഗ്രസ്സിൽ നിന്നും കൂടുതൽ ആളുകൾ പാർട്ടിവിടുകയാണ് തൃശൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാവായിരുന്നു ടോം വടക്കന്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നായിരുന്നു വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം വേദനിപ്പിച്ചെന്നും ദേശസ്നേഹം കൊണ്ടാണ് ബിജെപിയില്‍ ചേരുന്നതെന്നുമായിരുന്നു ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ടോം വടക്കന്റെ പ്രതികരണം. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ നേതാവായിരുന്നു ടോം വടക്കന്‍.

രണ്ടുദിവസം മുന്നേയാണ് ബീഹാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി വക്താവുമായ ഷക്കീല്‍ അഹമ്മദ് പാര്‍ട്ടി വിടുന്നത്. ബീഹാറിലെ മഹാസഖ്യത്തിലും സീറ്റ് വിഭജനത്തിലുമുള്ള പരാതി ചൂണ്ടിക്കാട്ടിയായിരുന്നു ഷക്കീല്‍ അഹമ്മദ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. മധുബനി ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കിയിരുന്നു

You might also like

-