രാഹുൽ പറഞ്ഞാൽ വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് വീണ്ടും പ്രിയങ്ക
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മത്സര സാധ്യത തള്ളാതെയാണ് പ്രിയങ്കയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ് രാജ്യത്തെ രക്ഷിക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു'.
വയനാട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.വാരാണസിയിൽ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി.
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മത്സര സാധ്യത തള്ളാതെയാണ് പ്രിയങ്കയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ് രാജ്യത്തെ രക്ഷിക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു’.പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന് വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. രാജ്യത്തെ രക്ഷിക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. രാജ്യത്ത് തുല്യതയും നീതിയും ഉറപ്പാക്കാനുള്ള അവസരമാണിതെന്നും പ്രിയങ്ക പറഞ്ഞു.