“സ്വകാര്യ സർവ്വകലാശാല ബില്ല് “നിയമസഭ പാസാക്കി. ഫീസിലും പ്രവേശനത്തിലും പൂർണ്ണ അധികാരം സ്വകാര്യമാനേജുമെന്റിന്
സ്വകാര്യാ വിദ്യാഭ്യാസത്തിനെതിരെ നിരന്തരം സമരം ചെയ്തിരുന്ന എടുതുമുന്നണിയുടെ പെട്ടന്നുള്ള മാൽക്കം മറിച്ചിലാണ് ബില്ലിലൂടെ പുലർത്തുവന്നിട്ടുള്ളത് .

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുവദിച്ചുകൊണ്ടുള്ള “സ്വകാര്യ സർവ്വകലാശാല ബില്ല് “നിയമസഭ പാസാക്കി. സർക്കാർ നിയന്ത്രണം സർവ്വകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. സർക്കാറിന് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ഫീസിലും പ്രവേശനത്തിലും പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലകൾക്ക് തന്നെയാണ്. വേണ്ട പഠനം നടത്താതെയാണ് അനുമതിയെന്നായിരുന്നു പ്രതിപക്ഷ വിമർശനം.
സ്വകാര്യാ വിദ്യാഭ്യാസത്തിനെതിരെ നിരന്തരം സമരം ചെയ്തിരുന്ന എടുതുമുന്നണിയുടെ പെട്ടന്നുള്ള മാൽക്കം മറിച്ചിലാണ് ബില്ലിലൂടെ പുറത്തുവന്നിട്ടുള്ളത് . സ്വകാര്യാ വിദ്യാഭ്യാസ നയത്തിനെതിരെ പഴയകല സമരങ്ങളും എതിർപ്പുകളെല്ലാം മറന്നുകൊണ്ടാണ് ഇടത് സർക്കാർ സ്വകാര്യ സർവ്വകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത്. സിപിഎം എറണാകുളം സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയുടെ തുടർച്ചയായാണ് സ്വകാര്യ സർവ്വകലാശാല ബിൽ പാസ്സാക്കിയത്. മാറുന്ന കാലത്ത് മാറ്റത്തിനൊപ്പം പാർട്ടിയെന്നാണ് സർക്കാർ വിശദീകരണം. ഫയലുകൾ വിളിച്ചുവരുത്താൻ സർക്കാറിന് അധികാരം ഉണ്ടെങ്കിലും ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലകൾക്ക് തന്നെയായിരിക്കും. യുഡിഎഫ് കൊണ്ട് വരാൻ ശ്രമിച്ചപ്പോഴുള്ള എതിർപ്പ് അടക്കം പറഞ്ഞായിരുന്നു പ്രതിപക്ഷ വിമർശനം.