കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതി.

കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന വകുപ്പ് സ്റ്റേ ചെയ്യുന്നതാണ് സുപ്രീം കോടതിയുടെ നടപടി.

0

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം മേയ് 20 വരെ തുറന്ന് വെയ്ക്കാന്‍ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന വകുപ്പ് സ്റ്റേ ചെയ്യുന്നതാണ് സുപ്രീം കോടതിയുടെ നടപടി. കേസില്‍ തുടര്‍ വാദം ഓഗസ്റ്റ് 20ന് കേള്‍ക്കും.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആയിരുന്നു. എന്നാല്‍ സ്വദേശി നിബന്ധന കാരണം കേരളത്തിന് പുറത്ത് നിന്നുള്ളവര്‍ അപേക്ഷിക്കാനാകുമായിരുന്നില്ല. ഈ വകുപ്പ് ചോദ്യം ചെയ്ത് സ്വകാര്യ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കേരളത്തിലെ പ്രവേശനനിബന്ധന ഭരണഘടനയ്ക്ക് യോജിക്കുന്നതല്ലെന്നും കേരളമാതൃക വ്യാപിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ സംസ്ഥാനത്ത് മാത്രമേ ഉന്നതവിദ്യാഭ്യാസത്തിന് സാധിക്കുവെന്ന അവസ്ഥയുണ്ടാകുമെന്നും മാനേജ്‌മെന്റുകളുടെ അഭിഭാഷകര്‍ വാദിച്ചു. ഇത് പരിശോധിച്ച സുപ്രീം കോടതി ബെഞ്ച് വാദം ശരിവെയ്ക്കുകയായിരുന്നു.

You might also like

-