ജയിലുകളിലെ തടവുകാരെ പരോളില്‍ വിട്ടയക്കാന്‍ ഉത്തരവിറങ്ങി
റിമാന്റ് പ്രതികള്‍ക്ക് നേരത്തെ അനുവദിച്ച 60 ദിവസത്തെ പരോള്‍ നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണിന് മുന്‍പ് പരോളില്‍ പോയവര്‍ക്ക് മടങ്ങിയെത്താനുള്ള സമയം ഏപ്രില്‍ 30 വരെ നീട്ടി.
കൊവിഡ് വ്യാപനം തടയാന്‍ സുപ്രിം കോടതി നിര്‍ദേശ പ്രകാരം ജയിലുകളിലെ തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിറങ്ങി. റിമാന്റ് പ്രതികള്‍ക്ക് നേരത്തെ അനുവദിച്ച 60 ദിവസത്തെ പരോള്‍ നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണിന് മുന്‍പ് പരോളില്‍ പോയവര്‍ക്ക് മടങ്ങിയെത്താനുള്ള സമയം ഏപ്രില്‍ 30 വരെ നീട്ടി.
അറുപത് വയസ് കഴിഞ്ഞ പുരുഷ തടവുകാര്‍ക്കും അമ്പത് വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും മുപ്പത് ദിവസത്തെ പ്രത്യേക പരോള്‍ നല്‍കി. പോക്‌സോ കേസുകള്‍, കൊലക്കേസ്, കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയവര്‍, മയക്കുമരുന്ന് കേസുകള്‍, എന്നിവയിലെ പ്രതികള്‍ക്ക് ഇളവില്ല. ഗര്‍ഭിണികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള തടവുകാര്‍, ചികിത്സയിലുള്ളവര്‍, മുന്‍പ് പരോളില്‍ പോയപ്പോള്‍ വ്യവസ്ഥകള്‍ ലംഘിക്കാത്തവര്‍ എന്നിവര്‍ക്ക് മുപ്പത് ദിവസത്തെ പ്രത്യേക പരോള്‍ നല്‍കും.