പൗരത്വ നിയമ ഭേദഗതി, പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

കോൺഗ്രസ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

0

ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.അതേസമയം, കോൺഗ്രസ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ തീരുമാനങ്ങൾ ചർച്ചചെയത് ജനാധിപത്യ രീതിയിൽ പ്രതികരിക്കുകയാണ് വേണ്ടത്. ഈ സർക്കാർ നിങ്ങളുടെ ആശങ്കകൾ മനസിലാക്കുന്നു. എന്നാൽ വെടിവയ്ക്കാൻ അർബൻ നക്‌സലുകൾക്ക് നിങ്ങൾ തോൾവച്ചുകൊടുക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു
ഒരു മതവിശ്വാസികൾക്കും പൗരത്വ ഭേദഗതി നിയമപ്രകാരം ഭീഷണി നേരിടേണ്ടിവരില്ല. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും വ്യക്തിയുടെ പൗരത്വത്തെ ഈ നിയമം ബാധിക്കില്ല. കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു

You might also like

-