സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ലെന്നും സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍

വിവാദമായ സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ലെന്നും സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍.

0

തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ലെന്നും സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍. അതിന് നിയമവകുപ്പിന്റെ നിയമോപദേശം വേണ്ടതില്ല എന്നാണ് തന്റെ വിലയിരുത്തല്‍ എന്ന് ശിവശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.സൗജന്യ സേവനമാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും താൻ തന്നെയാണ് കരാറിൽ ഒപ്പിട്ടതെന്നും ശിവശങ്കർ കൂട്ടിച്ചേർത്തുഇതൊരു പർച്ചേസ് ഓർഡറാണ്. ഒരു സാധനം വാങ്ങുമ്പോൾ നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത് അത്തരത്തിലൊരു കാര്യമായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ തന്റെ നടപടി പരിശോധിക്കപ്പെടട്ടേയെന്നും ശിവശങ്കർ പറയുന്നു.
വിവാദമായ സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ലെന്നും സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍. നിയമപരമായി വിഷയം പരിശോധിക്കട്ടെ. അതനുസരിച്ചുളള തീരുമാനം വരട്ടെയെന്നും ശിവശങ്കര്‍ പറഞ്ഞു.‘ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാണ്. പര്‍ച്ചെയ്സ് ഓര്‍ഡറില്‍ ഞാനാണ് ഒപ്പിട്ടത്. തീരുമാനം എല്ലാം എന്റേതായിരുന്നു. പര്‍ച്ചെയ്സ് ഓര്‍ഡര്‍ ഏപ്രിലിലാണ് പുറത്തുവന്നതെങ്കിലും ഏപ്രില്‍ 25 മുതല്‍ വിവര ശേഖരണം ആരംഭിച്ചിരുന്നു. അതിന് മുന്‍പ് തന്നെ പര്‍ച്ചെയ്സ് ഓര്‍ഡറും അപേക്ഷയും കമ്പനി നല്‍കിയിരുന്നു. ഇതനുസരിച്ചുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോയത്.’- പിന്നീടാണ് ഉത്തരവ് പുറത്തുവന്നത് എന്നുമാത്രമെന്നും ശിവശങ്കര്‍ പറഞ്ഞു. കരാറില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി.

You might also like

-