ഞായറാഴ്ച പൗരന്മാര്‍ ജനതാ കര്‍ഫ്യൂ സ്വയം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി
ലോകമഹായുദ്ധകാലത്ത് പോലും ഉണ്ടാകാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത് . കൊറോണയെ ഗൗരവത്തോടെ കാണണം. ഒരു പൗരനും ലാഘവത്തോടെ കൊറോണ വൈറസ് ഭീതിയെ സമീപിക്കരുത്. ഓരോ പൗരനും കോറോണ വൈറസ് ബാധിതനാകില്ലെന്ന് സ്വയം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡല്‍ഹി :കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാര്‍ ജനതാ കര്‍ഫ്യൂ സ്വയം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ ഒന്‍പത് വരെ ആരും പുറത്തിറങ്ങരുത്. പ്രതിരോധമാണ് ഇപ്പോള്‍ വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോകമഹായുദ്ധകാലത്ത് പോലും ഉണ്ടാകാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത് . കൊറോണയെ ഗൗരവത്തോടെ കാണണം. ഒരു പൗരനും ലാഘവത്തോടെ കൊറോണ വൈറസ് ഭീതിയെ സമീപിക്കരുത്. ഓരോ പൗരനും കോറോണ വൈറസ് ബാധിതനാകില്ലെന്ന് സ്വയം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണ്. വലിയ ജനസംഖ്യയുള്ള ഇന്ത്യപോലൊരു വികസ്വര രാജ്യത്ത് കൊറോണ വൈറസ് ബാധ വലിയൊരു വെല്ലുവിളിയാണ്. ഇതുവരെ വൈറസ് ബാധയ്ക്കുള്ള പ്രതിവിധി കണ്ടെത്തിയിട്ടില്ല. ഒരു വാക്‌സിനും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല . ഈ സാഹചര്യത്തില്‍ ആശങ്കയുണ്ടാവുക സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു ദിവസം പത്ത് ആളുകളെയെങ്കിലും ഫോണില്‍ വിളിച്ച് ഞായറാഴ്ച കര്‍ഫ്യൂ ആചരിക്കാന്‍ ആവശ്യപ്പെടണം. 60 വയസ്സിന് മുകളിലുള്ള ആളുകള്‍ പുറത്തിറങ്ങരുത്. ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന കര്‍ഫ്യൂ നടപ്പാക്കണം.കഴിഞ്ഞ രണ്ട് മാസമായി ദശലക്ഷക്കണക്കിന് ആളുകള്‍ രാവും പകലും വൈറസ് ബാധയെ ചെറുക്കാന്‍ പരിശ്രമിച്ചുവരികയാണ്. ഇവര്‍ക്ക് എല്ലാവരും ഞായറാഴ്ച നന്ദി അറിയിക്കണം.വരും ദിവസങ്ങളില്‍ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണം. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കണം. അവശ്യസാധനങ്ങള്‍ ലഭിക്കില്ലെന്ന് പരിഭ്രാന്തരാകരുത്. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ഉറപ്പുവരുത്താനുള്ള എല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു