ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും

പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയൻ രാജ്യങ്ങളുമായും ഇന്ത്യ ചർച്ചകൾ നടത്തുമെന്നും യാത്രക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

0

ന്യൂയോർക്ക് :ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. 27 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയെ മോദി അഭിസംബോധന ചെയ്യും.വിവിധ ലോകനേതാക്കളുമായി ചര്‍ച്ചകൾ നടത്തുന്നതിനു മികച്ച അവസരമാണ് യുഎസിൽനിന്നു ലഭിക്കുന്നത്. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയൻ രാജ്യങ്ങളുമായും ഇന്ത്യ ചർച്ചകൾ നടത്തുമെന്നും യാത്രക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ടെക്സസില്‍ ഊര്‍ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്‍ച്ചയാണ് മോദിയുടെ ആദ്യ പരിപാടി. 22 നാണ് ഇന്ത്യ ഉറ്റു നോക്കുന്ന ഹൗഡി മോദി പരിപാടി. ചടങ്ങില്‍ വമ്പന്‍ പ്രഖ്യാപനമുണ്ടായേക്കാമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയില്‍ ഏറെ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. പരിപാടിയിൽ പങ്കെടുക്കാൻ അരലക്ഷം ഇന്ത്യക്കാരാണ് പേരു രജിസ്റ്റർ ചെയ്തത്. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഹൗഡി മോദിക്കുണ്ട്.

സ്വീകരണചടങ്ങിന് ശേഷം യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി മോദി ചര്‍ച്ച നടത്തും. 23ന് ന്യൂയോര്‍ക്കില്‍ എൈക്യരാഷ്ട്ര സഭയില്‍ കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യം, ഭീകരവാദഭീഷണി എന്നീ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളില്‍ പങ്കെടുക്കും.

24ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ ഉച്ചവിരുന്നില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഗാന്ധിജിയുടെ 150 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമാകും. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾകീപ്പേഴ്സ് ഗോൾസ് അവാര്‍ഡ് ഏറ്റുവാങ്ങും. 25ന് 45 ബിസിനസ് സ്ഥാപന മേധാവികളുമായി മോദി ചര്‍ച്ച നടത്തും. 27ന് ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കും. കശ്മീര്‍ വിഷയം പരാമര്‍ശിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്

You might also like

-