രാജ്യം നിര്‍ണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സാമ്പത്തികരംഗം രാജ്യം തിരിച്ചുപിടിക്കുകയാണ്. ജനസംഖ്യ കൂടുതലുണ്ടായിട്ടും കോവിഡിനെ ഒരു പരിധി വരെ പ്രതിരോധിക്കാനായി. വ്യവസായങ്ങള്‍ മെല്ലെ തിരിച്ചുവരുന്നു. രാജ്യം തുറക്കുമ്പോള്‍ ശ്രദ്ധയോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ആവശ്യപ്പെട്ടു.
രാജ്യം നിര്‍ണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ രാജ്യം ഒരുമിച്ച് പോരാടുകയാണ്. പരസ്പര സഹകരണവും സഹായവുമാണ് വേണ്ടത്. ഒരുപാട് വെല്ലുവിളികള്‍ രാജ്യത്തിന് മറികടക്കാനുണ്ട്.
സാമ്പത്തികരംഗം രാജ്യം തിരിച്ചുപിടിക്കുകയാണ്. ജനസംഖ്യ കൂടുതലുണ്ടായിട്ടും കോവിഡിനെ ഒരു പരിധി വരെ പ്രതിരോധിക്കാനായി. വ്യവസായങ്ങള്‍ മെല്ലെ തിരിച്ചുവരുന്നു. രാജ്യം തുറക്കുമ്പോള്‍ ശ്രദ്ധയോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ സ്ത്രീകള്‍ നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണ്. കോവിഡ് കാരണം പാവപ്പെട്ടവര്‍ ദുരിതത്തിലാണ്. തൊഴില്‍, വ്യവസായ മേഖലയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുക. ജനങ്ങള്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ്. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നുവെന്നും മോദി പറഞ്ഞു.
ലോക്ഡൗൺ ഇളവുകൾ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്താൻ കാരണമാകരുത്. മാസ്കുകൾ ധരിക്കണം. പരമാവധി വീട്ടിനകത്ത് ഇരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.