അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി,ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഡൊണാൾഡ് ട്രംപ്
ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവൻ ബാധകമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു

വാഷിങ്ടൺ | മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ പാക് വംശജന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ യുഎസ് സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. കൂടിക്കാഴ്ചയിലെ സുപ്രധാന തീരുമാനമായി ട്രംപ് ഇത് പ്രഖ്യാപിക്കുകയായിരുന്നു. കൈമാറ്റ തീരുമാനത്തിന് നരേന്ദ്രമോദി നന്ദി അറിയിച്ചു.
അമേരിക്കയിലെ അനധികൃത കുടിയേറ്റ വിഷയത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. കുടിയേറ്റക്കാരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. അതിര്‍ത്തി കടന്നുള്ള തീവ്രവാദം എല്ലാകാലത്തും ഭീഷണിയെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈന്‍ – റഷ്യ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് കൃത്യമായ പക്ഷമുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. അത് ശാന്തിയുടെ പക്ഷമാണ്. അമേരിയ്ക്ക നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് എന്നും പിന്തുണയുണ്ടാകും. യുദ്ധകാലമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന് താന്‍ വിശ്വസിയ്ക്കുന്നു. രാജ്യ താല്‍പര്യത്തിനാണ് മുന്‍ഗണനയെന്നും – നരേന്ദ്രമോദി വിശദമാക്കി.
അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കും . മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവൻ ബാധകമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.കൈകാലുകള്‍ ബന്ധിച്ച് 104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി ഒരാഴ്ച്ചക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. “ഇന്ത്യയിലെ യുവാക്കളും ദുർബലരും ദരിദ്രരുമായ ആളുകൾ പറ്റിക്കപ്പെടുകയാണ്. വലിയ സ്വപ്നങ്ങളും വലിയ വാഗ്ദാനങ്ങളും കണ്ട് ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് പോലും അറിയാതെയാണ് പലരും എത്തിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യക്കടത്ത് ശൃംഖല അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്ത ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ഈ മുഴുവൻ ശൃംഖലക്കെതിരെയാണ്. ഇതില്‍ അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച്ച. അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയെ സഹായിക്കുമെന്നും നരേന്ദ്രമോദി. സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രസ്താവന.