പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിൽ നരേദ്രമോദിയെ ബഹിഷ്കരിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ ട്രെയിൻ സെക്കന്ദരാബാദ്-തിരുപ്പതി റൂട്ടിലാണ് ഓടുന്നത്. ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനാണിത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ സംബന്ധിച്ചു. തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആണിത്.

0

ഹൈദ്രബാദ് | പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെത്തി. ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി വന്ദേഭാരത് എക്സ്പ്രസിന്റെ പുതിയ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എത്തിയിരുന്നില്ല. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നു. കഴിഞ്ഞ 14 മാസത്തിനിടെ ഇതു അഞ്ചാം തവണയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാതെ മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ ട്രെയിൻ സെക്കന്ദരാബാദ്-തിരുപ്പതി റൂട്ടിലാണ് ഓടുന്നത്. ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനാണിത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ സംബന്ധിച്ചു. തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആണിത്.തിരുപ്പതി ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സർവീസ് ആരംഭിച്ചത്. സെക്കന്ദരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഈ റൂട്ടിലെ യാത്രാ സമയം കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. രണ്ട് നഗരങ്ങൾക്കിടയിലുള്ള 660 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറും 30 മിനിറ്റും കൊണ്ട് ട്രെയിൻ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര പദ്ധതികൾക്ക് തടസം നിൽക്കരുതെന്നും വികസനം ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്നും ബിആർഎസ് സർക്കാരിനോട് മോദി പറഞ്ഞു. ഹൈദരാബാദിലെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, കേന്ദ്രസംരംഭങ്ങളോടുള്ള സംസ്ഥാന ഭരണസംവിധാനത്തിന്റെ നിസ്സഹകരണത്തിൽ ‘വേദന’ പ്രകടിപ്പിച്ചു. തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്നങ്ങളെ ബാധിക്കുന്ന കേന്ദ്ര പദ്ധതികളിൽ സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണത്തിൽ വേദനയുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.”തെലങ്കാനയിലെ ജനങ്ങൾക്കായി ആസൂത്രണം ചെയ്യുന്ന വികസനങ്ങളിൽ ഒരു തടസ്സവും സൃഷ്ടിക്കരുതെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികളിൽ നിന്ന് എവിടെ നിന്ന് നേട്ടം കൊയ്യാമെന്ന് നോക്കാനാണ് പരിവാർവാദത്തെ (കുടുംബ രാഷ്ട്രീയം) പ്രോത്സാഹിപ്പിക്കുന്ന ഒരുപിടി ആളുകൾ ശ്രമിക്കുന്നതെന്ന് ഹൈദരാബാദിൽ നടന്ന പൊതുയോഗത്തിൽ പേരൊന്നും പരാമർശിക്കാതെ മോദി പറഞ്ഞു.

You might also like

-