കോവിഡ് 19: ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധി.

0

ന്യൂഡല്‍ഹി: കോവിഡ്-19 (കൊറോണ) വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ 130 കോടി ജനങ്ങളും തയാറെടുക്കണം. ഇത് ജനങ്ങള്‍ സ്വയം ആചരിക്കുന്ന കര്‍ഫ്യൂ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകളെക്കുറിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.കൊറോണ തന്നെ ബാധിക്കുന്നില്ലെന്ന് കരുതുന്നുണ്ടെങ്കില്‍, ഭയപ്പാടില്ലാതെ മാര്‍ക്കറ്റിലും മറ്റും ചുറ്റിയടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യുന്ന അന്യായമാണ്. വരുന്ന ദിവസങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വീടിന് പുറത്തിറങ്ങുക. 65 വയസിന് മുകളിലുള്ളവര്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം

കോവിഡ് വൈറസ് ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത തെറ്റാണ്. കരുതലോടെ നേരിടണം. ലോക മഹായുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധിയാണിത്. കൊറോണയില്‍നിന്ന് മുക്തി നേടാന്‍ ശാസ്ത്രം വഴികളൊന്നും കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഏതാനും ആഴ്ച കൊറോണയെ പ്രതിരോധിക്കാന്‍ മാറ്റിവെക്കണം. രോഗ പ്രതിരോധത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

You might also like

-