വിവരക്കേട് കണ്ണടച്ചാഘോഷിച്ച് ബി ജെ പി നേതൃത്വം മുസ്ലിം ലീഗ് കൊടി പാക് പതാകയാക്കി ബി ജെ പി നേതാവിന്റെ ട്വിറ്റ് രാഹുലിനെതിരെയുള്ള ട്വിറ്റ് ,പങ്കുവച്ച് ആഘോഷിച്ചു ബി ജെ പി നേതാക്കളും
സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്
ഡൽഹി: മുസ്ലിം ലീഗിന്റെ പച്ചപതാക പാകിസ്ഥാൻ പതാകയാക്കി ബിജെപി നേതാവിന്റെ ട്വിറ്റ് . വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാകിസ്താന്‍ കൊടികളേന്തി ചിലര്‍ ആഘോഷിക്കുകയാണെന്നും ഇതില്‍ നിന്നു തന്നെ കോണ്‍ഗ്രസ്സ് ഈ മണ്ഡലം തെരഞ്ഞെടുത്തതെന്തെന്ന് മനസ്സിലായെന്നുമാണ് നേതാവ് ട്വീറ്റ് ചെയ്തത്. കേരളത്തെക്കുറിച്ചോ മുസ്ലിം ലീഗിനെകുറിച്ചോ യാതൊരു ചരിത്രബോധവുമല്ലാത്ത ബിജെ പി നേതാവിന്റെ ട്വിറ്റ് കേട്ടപാതി കേൾക്കാത്ത പാതി ബി ജെ പി നേതാക്കൾ ഷെയർ ചെയ്തു. സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആഹ്ളാദം പ്രകടപ്പിച്ച് ലീഗ് കൊടിയുമേന്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതാണ് പാകിസ്ഥാന്‍ കൊടികളേന്തി പ്രകടനം നടത്തുന്നുവെന്ന് പ്രേരണ കുമാരി പ്രചരിപ്പിക്കുന്നത്.
‘ഞെട്ടിപ്പിക്കുന്നത്. കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ കൊടികളുമേന്തിയുള്ള ആഹ്ളാദപ്രകടനം വയനാട്ടില്‍ ആരാണ് നടത്തുന്നതെന്ന് നോക്കൂ. ഇനി നിങ്ങള്‍ക്ക് മനസ്സിലായിരിക്കും എന്ത് കൊണ്ടാണ് കോണ്‍ഗ്രസ് ഈ മണ്ഡലം തെരഞ്ഞെടുത്തതെന്ന്’- നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ട് പ്രേരണാകുമാരി ട്വീറ്റ് ചെയ്തു.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഹിന്ദുമേഖലയില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചിരുന്നു. ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറാകുന്നതെന്നും മോദി പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം ആവശ്യപ്പെട്ട് കേസുകൊടുത്തവരില്‍ ഒരാളാണ് പ്രേരണാകുമാരി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ കേസ് നല്‍കിയ പ്രേരണകുമാരിയുടെ ബിജെപി ബാന്ധവത്തിനുള്ള തെളിവുകളടക്കമുള്ള ചിത്രങ്ങളിട്ടു കൊണ്ട് അടുത്തിടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു