പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം പ്രവാസി വെൽഫയർ അസോസിയേഷൻ
പ്രവാസികളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരക്കാരായ കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നു അസോസിയേഷൻ നടത്തിയ പഠനത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു .ഇത്തരം കുടുംബങ്ങളുടെ സാമ്പത്തിക സ്‌ഥിതിയുടെ അടിസ്ഥാനത്തിൽ തൊഴിലിനു ഊന്നൽ നൽകിക്കൊണ്ട് സാമ്പത്തിക പാക്കേജ് അനുവദിക്കണം
പത്തനംതിട്ട :വിദേശ രാജ്യങ്ങളിൽ പ്രവാസി മലയാളികളുടെ പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ വേണമെന്ന് പ്രവാസി വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു ഗൗരവതരമായ അഭ്യര്ഥനകളുമായി സമീപിക്കുന്ന പ്രവാസികളുടെ പ്രശ്ങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി പരാതിയുണ്ട് ആയതു കേന്ദ്ര സംസഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിയണമെന്നു പ്രവാസി വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് , സെക്രട്ടറി സാമുവേൽ പ്രക്കാനം എന്നിവർ ആവശ്യപ്പെട്ടു.
പ്രവാസികളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരക്കാരായ കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നു അസോസിയേഷൻ നടത്തിയ പഠനത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു .ഇത്തരം കുടുംബങ്ങളുടെ സാമ്പത്തിക സ്‌ഥിതിയുടെ അടിസ്ഥാനത്തിൽ തൊഴിലിനു ഊന്നൽ നൽകിക്കൊണ്ട് സാമ്പത്തിക പാക്കേജ് അനുവദിക്കണം.തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിയെത്തുന്നവർക്കു പുനരധിവാസം മുമ്പെന്നത്തേക്കാളും സങ്കീർണമായിരിക്കുന്ന അവസരത്തിൽ പ്രത്യേക പരിഗണന ഉണ്ടാകണമെന്നും അവർ പറഞ്ഞു.