പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന്

85 രാജ്യങ്ങളിലെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രവാസികളെ ഇവിടേക്ക് എത്തിക്കുന്നതിനായി ഡല്‍ഹിയില്‍ നിന്ന് പ്രത്യേകം തീവണ്ടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്

0

വാരണാസി :പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത് ചടങ്ങില്‍ മുഖ്യാതിഥിയാകും. നോര്‍വെയിലെ പാര്‍ലമെന്റ് അംഗം ഹിമാന്‍ഷു ഗുലാത്തി, ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് അംഗം കന്‍വല്‍ജിത്ത് സിംഗ് ബക്ഷി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളാകും. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ വിഷയം. പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം നീളുന്ന സമ്മേളനമാണ് വാരാണസിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രവാസികളുടെ ഉന്നമനത്തിനായി നിരവധി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ ഉണ്ടാകും.

85 രാജ്യങ്ങളിലെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രവാസികളെ ഇവിടേക്ക് എത്തിക്കുന്നതിനായി ഡല്‍ഹിയില്‍ നിന്ന് പ്രത്യേകം തീവണ്ടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങിന്റെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. 2003 ജനുവരി 9ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് ആദ്യമായി പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചത്

You might also like

-