ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്യു പ്രതിഭ എംഎൽഎ
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ നൽകണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പോലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആലപ്പുഴ| ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്യു പ്രതിഭ എംഎൽഎ. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതിയിൽ ശരിയല്ല. നിഷ്കളങ്കയായ ഒരു കുട്ടിയെയും അങ്ങനെ ചെയ്യാൻ പാടില്ല. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും യു പ്രതിഭ പറഞ്ഞു. പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കണം .തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ നൽകണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പോലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പ്രതിഭ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
അതേസമയം കോതമംഗലത്ത് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍ കോതമംഗലത്ത് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കൃഷ്ണദേവ(19), വിഷ്ണുരാജ്(19) എന്നിവരാണ് പിടിയിലായത്. നെല്ലിക്കുഴി കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍. നാല് ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രാദേശിക ജാഗ്രത സമിതി ഇരുവരെയും ലഹരിയുമായി തടഞ്ഞ് വച്ച് എക്‌സൈസിന് കൈമാറുകയായിരുന്നു.