കോടതി അലക്ഷ്യകേസ് മാപ്പപേഷിക്കാനുള്ള പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നൽകിയ സമയം ഇന്ന് അവസാനിക്കും

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമ൪ശിച്ച പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു

0

ഡൽഹി :കോടതിയലക്ഷ്യ നടപടിയിൽ നിരുപാധിക മാപ്പപേക്ഷിക്കാൻ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നൽകിയ സമയം ഇന്നവസാനിക്കും. മാപ്പപേക്ഷിക്കുകയാണെങ്കിൽ ശിക്ഷയിൽനിന്നും ഒഴുവാക്കുന്ന കാര്യം നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമ൪ശിച്ച പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ മാപ്പ് പറയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്.

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യമെന്ന കണ്ടെത്തിയ ട്വീറ്റുകളെക്കുറിച്ച് പുനരാലോചന നടത്താന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചിരുന്നു.എന്നാല്‍ ട്വീറ്റില്‍ മാപ്പ് പറയില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചത്.

You might also like

-