കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ അടക്കണം
ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച് ജസ്റ്റിസ് അരുൺ മിശ്ര വാദം കേട്ടിരുന്നു
ഡൽഹി :കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്കും ഏര്‍പ്പെടുത്തും. സെപ്തംബര്‍ 15 ന് മുമ്പ് പിഴയടക്കണം. വിരമിക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസുകളിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റെ വിധി.
ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച് ജസ്റ്റിസ് അരുൺ മിശ്ര വാദം കേട്ടിരുന്നു. മാപ്പപേക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷൻ വഴങ്ങിയിരുന്നില്ല. അതേസമയം പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോ൪ണി ജനറൽ കെ.കെ വേണുഗോപാലും മുതി൪ന്ന അഭിഭാഷകൻ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിരമിക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസിൽ ജസ്റ്റിസ് അരുൺ മിശ്ര വിധി പുറപ്പെടുവിക്കുന്നത്