പ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയില്‍ നിന്നും മലയാളി കൂട്ടായ്മ
അമേരിക്കന്‍ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രളയാനന്തര കൈത്താങ്ങായി 10 ലക്ഷം രൂപ വിതരണം ചെയ്തു. ചാലാക്കുടി വ്യാപാരഭവന്‍ എഡി ഹാളില്‍ ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകീട്ടു 4 മണിക്ക് ചേര്‍ന്ന സമ്മേളനത്തില്‍ ഇല്ലിനോയ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ.ജോര്‍ജ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
കര്‍മമേഖല തേടി അമേരിക്കയില്‍ എത്തിയിട്ടും, പിന്നെ നാടിനെ ഹൃദയത്തോട് ചേര്‍ത്ത ദുഃഖങ്ങളിലും, സന്തോഷങ്ങളിലും ഒപ്പം നില്‍ക്കാന്‍ ശ്രമിക്കുകയും, തുടര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെപുനര്‍നിര്‍മ്മാണത്തില്‍ ഭാഗഭാക്തകളാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒന്നാണ് നമ്മളെന്ന സന്ദേശവുമായി ഞങ്ങള്‍ കേരളത്തിലെത്തിയിരിക്കുകയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ പണിക്കര്‍ പറഞ്ഞു.
ചാലക്കുടി മുന്‍ എം.പി. കെ.പി. ധനപാലന്‍ സമ്മേളനത്തിന്റെ ഉല്‍ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. അമേരിക്കന്‍ മലയാളികള്‍, പ്രത്യേകിച്ച് ചിക്കാഗൊ മലയാളി അസ്സോസിയേഷന്‍ പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണെന്ന് ധനപാലന്‍ പറഞ്ഞു. സഹായ വിതരണത്തിന്റെ ആദ്യഘട്ടമാണിതെന്നും, തുടര്‍ന്നും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുമെന്ന് അമേരിക്കയിലും, കേരളത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘ഒന്നാണ് നമ്മള്‍’ എന്ന പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ പോള്‍ പി. പറമ്പി പറഞ്ഞു.
സെന്റ് ജയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ.വര്‍ഗീസ് പാത്താടന്‍, ഡൊമിനിക്ക് തെക്കേത്തല, സര്‍ക്കോക്കി വില്ലേജ് കമ്മീ്ണര്‍ അനില്‍ കുമാര്‍ പിള്ള, അബ്രഹാം ചാക്കൊ, ഹൊറാള്‍ഡ് ഫിഗര്‍ദൊ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത്, വൈസ് പ്രസിഡന്റ് മോളി തോമസ്, അഡ്വ.സി.ഐ.വര്‍ഗീസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.