എൻ സി പി യിൽ കലാപം മഹാരാഷ്ട്രയില്‍ എംഎല്‍എ. പ്രകാശ് സോളങ്കെ രാജിപ്രഖ്യാപിച്ചു

എന്‍സിപി നേതൃത്വത്തിന്‍റെ തീരുമാനങ്ങളില്‍ അതൃപ്തനാണെന്നും രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും സോളങ്കെ പറഞ്ഞു

0

മുംബൈ :മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ എന്‍.സി.പി എംഎല്‍എ. രാജിപ്രഖ്യാപിച്ചു. ബീഡ് ജില്ലയിലെ മജല്‍ഗോണ്‍ മണ്ഡലം എംഎല്‍എയായ പ്രകാശ് സോളങ്കെയാണ് രാജിവയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. പ്രകാശ് സോളങ്കെയെ മന്ത്രിയാകുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല എന്‍സിപി നേതൃത്വത്തിന്‍റെ തീരുമാനങ്ങളില്‍ അതൃപ്തനാണെന്നും രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും സോളങ്കെ പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജി എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി. ഇന്ന് സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും സോളങ്കെ വ്യക്തമാക്കി.

അതേസമയം രാജി പ്രഖ്യാപനത്തോട് എന്‍സിപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 288 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ മഹാസഖ്യത്തിന്‍റെ അംഗബലം 170 ആണ്. 54 അംഗങ്ങളുള്ള എന്‍സിപിയാണ് രണ്ടാമത്തെ വലിയ കക്ഷി.

You might also like

-