ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ വൻ വിജയ ഉറപ്പ് പ്രകാശ് ജാവദേക്കര്‍ പ്രകാശ് ജാവദേക്കര്‍
ഇരു പാര്‍ട്ടികളും തമ്മില്‍ കേരളത്തില്‍ ഗുസ്തിയും തൃപുരയില്‍ ദോസ്തിയുമാണെന്നും പരിഹസിച്ചു. അതേ സമയം സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് ബജറ്റ് വഴി സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു
കൊച്ചി| അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കര്‍. കേരളത്തിലെ ഇടത് സര്‍ക്കാര്‍ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ആരോപിച്ച ജാവദേക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റുകള്‍ നേടുമെന്നും അവകാശപ്പെട്ടു. സിപിഐഎമ്മിനേയും കോണ്‍ഗ്രസിനേയും ജാവദേക്കര്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
ഇരു പാര്‍ട്ടികളും തമ്മില്‍ കേരളത്തില്‍ ഗുസ്തിയും തൃപുരയില്‍ ദോസ്തിയുമാണെന്നും പരിഹസിച്ചു. അതേ സമയം സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് ബജറ്റ് വഴി സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ പെട്രോള്‍ ഡീസല്‍ വില ആറുരൂപ വരെ കുറവാണ്. ജനോപകാര സെസ് എന്നാണ് സിപിഐഎം ന്യായീകരിക്കുന്നത്. കൊള്ളക്കാരുടെ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്നാണ് കള്ള പ്രചാരണം. എന്നാല്‍ കേന്ദ്രം കേരളത്തിന് വാരിക്കോരിയാണ് തരുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.