എലിയെ കൊല്ലാനാണ് സൈനേഡ് നൽകിയത്

ജോളിയെ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതി എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും

0

താമരശ്ശേരി :പെരുച്ചാഴി എലിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി പ്രജികുമാര്‍. ജില്ലാ ജയിലില്‍ നിന്നു താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രജികുമാറിന്റെ പ്രതികരണം. ഒന്നാം പ്രതി ജോളി ജോസഫിനെയും കോടതിയിലേക്ക് കൊണ്ടു പോയി. പത്തരയോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും.കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും.

കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പെരിച്ചാഴിയെ കൊല്ലാനാണ് മാത്യു സൈനൈഡ് കൊണ്ടുപോയതെന്ന് മൂന്നാം പ്രതി പ്രജികുമാര്‍ പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.

മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ജോളിയെ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതി എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആര്‍. ഹരിദാസന്‍ ഇന്നലെ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് അഭിഭാഷകരില്ലാത്തതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാനായി ഇന്നു ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

You might also like

-