ഗോഡ്സെ ദേശഭക്തനെന്ന് മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂര്‍
ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രഗ്യാ സിങ് പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ ദേശഭക്തനെന്ന് മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂര്‍. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രഗ്യാ സിങ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോടാണ് പ്രഗ്യയുടെ പ്രതികരണം.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെ ആണെന്നുമായിരുന്നു കമൽ ഹാസന്റെ പരാമര്‍ശം. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.