അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങുന്നു,അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിക്ഷേധം കനക്കുന്നു

പ്ലക്കാര്‍ഡുകളുമായി വീടിന് മുകളില്‍ കയറി നിന്നും കറുത്ത വസ്ത്രം ധരിച്ചുമെല്ലാം ജനം തങ്ങളുടെ പ്രതിഷേധമറിയിച്ചു. പ്രഫുല്‍ പട്ടേല്‍ അടിയന്തരമായി ഡല്‍ഹിക്ക് മടങ്ങാനുള്ള കാരണം വ്യക്തമല്ല

0

കൊച്ചി :ലക്ഷദ്വീപിലെ സന്ദര്‍ശനം അവസാനിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങുന്നു. രാവിലെ പ്രത്യേക വിമാനത്തിലാണ് മടക്കം. പ്രഫുല്‍ പട്ടേലിനെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചതായാണ് സൂചന.ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്. വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തി ഇരുപതാം തീയതി മടങ്ങിപ്പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനിടെ ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപ് നിവാസികള്‍ ശക്തമായി പ്രതിഷേധിച്ചു.

ഇതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി ദ്വീപുകാർ. പാത്രം കൊട്ടിയും വീടുകളിൽ ലൈറ്റണച്ചുമാണ് ദ്വീപ് നിവാസികൾ പ്രതിഷേധിച്ചു .ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് പ്രഫുൽ പട്ടേൽ മടങ്ങാനിരിക്കെയാണ് ദീപ് ജനത ഒന്നടങ്കം പാത്രം മുട്ടി പ്രതിഷേധിച്ചത്. അഡ്മിനിസ്ട്രേറ്റർക്ക് ഗോബാക്ക് വിളിച്ചായിരുന്നു പ്രതിഷേധം. മുഴുവൻ ദ്വീപുകളിലും വീടുകളില്‍ പ്രതിഷേധ പരിപാടി നടന്നു. രാത്രി 9 മണിക്കും 9.10നും ഇടയിൽ ലൈറ്റ് അണച്ച ശേഷം മെഴുകുതിരി കത്തിച്ചും ടോർച്ച് തെളിച്ചുമാണ് ദ്വീപുകാർ പ്രതിഷേധമറിയിച്ചത്. സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത തുടർ സമര പരിപാടികളുടെ ഭാഗമായിരുന്നു പാത്രം മുട്ടിയുള്ള പ്രതിഷേധം. ദ്വീപിലെ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി പ്രഫുൽ പട്ടേൽ നേരത്തെ മടങ്ങുമെന്ന സൂചന ലഭിച്ചതോടെയാണ് കഴിഞ്ഞ രാത്രിയിൽ തന്നെ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം വ്യാപകമായതോടെ കവരത്തിയിലെ അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവിന് ചുറ്റും കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. അതിനിടെ ലക്ഷദ്വീപ് ബിജെപിയിൽ നിന്ന് രണ്ട് നേതാക്കൾ കൂടി രാജിവെച്ചു. പാർട്ടി മുൻ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന സമിതി അംഗവുമായ പി പി അബൂ സ്വാലിഹും ബിത്ര ദ്വീപ് ബിജെപി പ്രസിഡന്റ് ഇസഹാഖ് ഹമീദും ആണ് രാജിവെച്ചത്.

You might also like

-