നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു,സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പടെയുള്ള താരങ്ങൾക്കും ക്വാറന്റീനിൽ
ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.
കൊച്ചി :നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വൈറസ്ബാധിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. കളമശ്ശേരിയിലായിരുന്നു ഷൂട്ടിങ്. ഇതോടെ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പടെയുള്ള താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും.
ക്വീൻ എന്ന സിനിമ സംവിധാനം ചെയ്‍ത ആളാണ് ഡിജോ ജോസ്. കൊച്ചിയില്‍ ആയിരുന്നു ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനഗണമന. മോഹൻലാലിനെ വെച്ച് ഒട്ടേറെ പരസ്യ ചിത്രങ്ങള്‍ ചെയ്‍ത് ശ്രദ്ധേയനായ സംവിധായകനാണ് ഡിജോ ജോസ്. സുരാജ് വെഞ്ഞാറമൂടിന് ശ്രദ്ധേയമായ കഥാപാത്രമാണ് ചിത്രത്തിലുള്ളത്. സിനിമ ഏത് വിഭാഗത്തില്‍ പെടുന്നതാണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല