പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്
ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23 നും . വോട്ടെണ്ണല്‍ 27 നും നടക്കും. സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാം.
തിരുവനന്തപുരം :കെ എം മാണിയുടെ പകരക്കാരനെ കണ്ടെത്താൻ പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ,ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23 നും . വോട്ടെണ്ണല്‍ 27 നും നടക്കും. സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. അഞ്ചിന് പത്രികകളുടെ സൂക്ഷപരിശോധന നടക്കും. സെപ്തംബര്‍ ഏഴ് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഛത്തിസ്ഗഡ്, ത്രിപുര, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും സെപ്തംബര്‍ 23ന് നടക്കും.
കെഎം മാണി മരിക്കും വരെ യു.ഡി.എഫിന്‍റെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പാല. എന്നാല്‍ കേരള കോണ്‍ഗ്രസ് എം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ട് തട്ടില്‍ നില്‍ക്കുന്നതാണ് കാരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച നേരിട്ട എല്‍.ഡി.എഫിനെ സംബന്ധിച്ചും നിര്‍ണായകമാണ് പാലാ ഉപതെരഞ്ഞെടുപ്പ്.