പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി മാസം 29 ന് എഡിഎം അഴിമതിനടത്തിയതിന് തെളിവില്ലെന്ന് സർക്കാർ കോടതിയിൽ

എഡിഎം അഴിമതിക്കാരനാണെന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രോസികൃൂഷൻ യാതൊരു തരത്തിലുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ല. സംഭവം ​ഗൂഢാലോചനയാണ്. സംഭവം നടന്ന ശേഷം മിനിറ്റുകൾക്കുള്ളിൽ തന്നെ വീഡിയോ പുറത്തുവിട്ടു

കണ്ണൂർ | ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് പെട്രോൾ പമ്പ് തുടങ്ങുന്ന കാര്യത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീൽ ജോൺ എസ് റാൽഫ്. പെട്രോൾ പമ്പിന്റെ അനുമതിക്കായി ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും അഴിമതിയാണെന്നും ജോൺ എസ് റാൽഫ് പറഞ്ഞു. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതി‍‍ര്‍ത്ത് കോടതിയിൽവാദം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിഎം അഴിമതിക്കാരനാണെന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രോസികൃൂഷൻ യാതൊരു തരത്തിലുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ല. സംഭവം ​ഗൂഢാലോചനയാണ്. സംഭവം നടന്ന ശേഷം മിനിറ്റുകൾക്കുള്ളിൽ തന്നെ വീഡിയോ പുറത്തുവിട്ടു. കളക്ടറുടെ മൊഴിപ്രകാരം ദിവ്യയെ പരിപാടിക്ക് വിളിച്ചിട്ടില്ലെന്ന് തന്നെയാണ്. അവര് വന്നു ഇറങ്ങിയ ഉടനെ വീഡിയോ പുറത്തുവിടുകയായിരുന്നുവെന്ന് നവീന്റെ കുടുംബത്തിനായി ഹാജരായ വക്കീൽ പറഞ്ഞു. കളക്ടറോട് അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് ദിവ്യ ഒന്നും പറഞ്ഞിട്ടില്ലെന്നും ജോൺ എസ് റാൽഫ് പറഞ്ഞു.

അതേസമയം, എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 നാണ് കേസിൽ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.

You might also like

-