രാജ്യത്ത് ദാരിദ്രം പെരുകുന്നു പട്ടിണി 1960 ന് സമം ,റിപ്പോർട്ട് സർക്കാർ പൂഴ്ത്തി

രാജ്യത്തെ പട്ടിണി പാവങ്ങളുടെ തോറ്റത് ക്രമാതീതമായി വർധിച്ചു 1960 ത്തിനു സമാനമായി മാറിയതായി റിപ്പോർട്ടിൽ പറയുന്നു .

0

ഡൽഹി :രാജ്യത്ത് ദാരിദ്രരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി വർധിച്ചു വരുന്നതായി റിപ്പോർട്ട് വിശദീകരിക്കുന്ന സർക്കാർ പൂഴ്ത്തി വച്ച സ്ഥിതി വിവരകണക്ക് പുറത്ത്. എൻഎസ്ഒയുടെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.രാജ്യത്തെ പട്ടിണി പാവങ്ങളുടെ തോറ്റത് ക്രമാതീതമായി വർധിച്ചു 1960 ത്തിനു സമാനമായി മാറിയതായി റിപ്പോർട്ടിൽ പറയുന്നു .ഗ്രാമീണമേഖലയിൽ ഭക്ഷ്യ ഉപയോഗം 10 ശതമാനം കുറഞ്ഞതായും നാല് പതിറ്റാണ്ടിനിടെ ജനങ്ങൾ ചെലവഴിക്കുന്ന പ്രതിമാസ തുകയിൽ ആദ്യമായി കുറവുണ്ടായതായും റിപ്പോർട്ട് സ്ഥാപിയ്ക്കുന്നു. അഞ്ചുവർഷത്തിനിടെ പൗരന്മാരുടെ ചെലവഴിക്കൽ തുകയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് സർവേയിലെ പ്രധാന കണ്ടെത്തൽ.ഇന്ത്യയിൽ 73 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്, ഇത് മൊത്തം ജനസംഖ്യയുടെ 5.5% വരും, ബ്രൂക്കിംഗ്സ് റിപ്പോർട്ടിൽ പറയുന്നു

ജൂലൈ 2017നും ജൂൺ 2018നും ഇടയിൽ തയാറാക്കിയ റിപ്പോർട്ട് 2019 ജൂണിൽ പ്രത്യേക സമിതി അംഗീകരിച്ചെങ്കിലും സർക്കാറിന് തിരിച്ചടിയാകുമെന്നതിനാൽ പുറത്തുവിട്ടില്ല. പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 2011-12ലെ പ്രതിമാസ ചെലവിൽ നിന്ന് 2017-18 ആകുമ്പോഴേക്കും 3.7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2011-12 കാലയളവിൽ ശരാശരി 1501 രൂപയാണ് പ്രതിമാസം ചെലവഴിച്ചിരുന്നതെങ്കിൽ 2017-18 ആയപ്പോഴേക്കും അത് 1446 രൂപയിലേക്ക് കുറഞ്ഞു. ഉപഭോഗത്തിലുണ്ടായ കുറവ് ദാരിദ്ര്യം കൂടുന്നതിന്റെ സൂചനയാണിത്.

ഗ്രാമീണമേഖലയിൽ ചെലവാക്കൽ തുകയിൽ 8.8 ശതമാനമാനം കുറവുണ്ടായി. എന്നാൽ, നഗരങ്ങളിൽ ഇതേ തുകയിൽ രണ്ട് ശതമാനം വർധിച്ചു. 2011-12 കാലയളവിൽ ഗ്രാമങ്ങളിൽ ജനങ്ങൾ ഭക്ഷണത്തിനായി പ്രതിമാസം 643 രൂപ ചെലവഴിച്ചിരുന്നിടത്ത് 2017-18 ആയപ്പോഴേക്കും 580 രൂപയിലേക്ക് കുറഞ്ഞു. നഗരങ്ങളിൽ 2011-12ൽ 943 രൂപയായിരുന്നു ഭക്ഷണത്തിന് ചെലവാക്കിയിരുന്നതെങ്കിൽ 2017-18ൽ അത് 946 ലേക്ക് ഉയരുകയും ചെയ്തു. നേരിയ വർധന ഇക്കാലയളവിലുണ്ടായി. നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിന് തൊട്ടുപിന്നാലെയും ചരക്ക് സേവന നികുതി നടപ്പാക്കിയ വർഷമായിരുന്നു സർവേ. ആഗോള എണ്ണപ്രതിസന്ധി മൂലം 1972-73 കാലഘട്ടത്തിലാണ് മുമ്പ് പ്രതിമാസ ചെലവഴിക്കൽ തുക കുറഞ്ഞിട്ടുള്ളത്. ആഭ്യന്തര ഭക്ഷ്യപ്രതിസന്ധി രൂപപ്പെട്ട 1960 തിന് സമാനമാണ് സാഹചര്യം. റിപ്പോർട്ടിലെ വിവരങ്ങൾ രാജ്യത്ത് ദാരിദ്ര്യം കൂടിയെന്ന വസ്തുത ശരിവെക്കുന്നതാണെന്ന ആക്ഷേപം കേന്ദ്രസർക്കാരിന് മേൽ ചാർത്തുന്നു.

ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2010 ൽ ലോകബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകൾ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദൈനിക വരുമാനം ഏതാണ്ട് 1.25 അമേരിക്കൻ ഡോളറിനു തുല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകൾ 2 അമേരിക്കൻ ഡോളറിൽ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.[1][2]. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 2100 കലോറി ആണ്, നഗരങ്ങളിൽ ഇതിന്റെ അളവ് 2400 കലോറി ആണ്

You might also like

-