കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് ,10 ലക്ഷം ഉടൻ കൈമാറും സഹോദരിക്ക് സർക്ക ജോലിക്ക് ശുപാർശ
ഉടനടി തീരുമാനമാണ് അപകടത്തിൽ അധികൃതർ കൈക്കൊണ്ടത്. നാട്ടുകാരുടെ വികാരങ്ങൾ മനസിലാക്കുന്നുവെന്നും അടിയന്തിര ധനസഹായം തയ്യാറായെന്നും അത് ഉടൻ കൈമാറുമെന്നും കളക്ടർ മാധ്യമങ്ങൾക്ക് മുൻപാകെ അറിയിച്ചത്
കൊച്ചി|കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകിട്ട് മൂന്നുമണിക്ക് കോതമംഗലത്ത് പ്രതിഷേധ സംഗമവും നടക്കും.ഇന്നലെ അർധരാത്രിയോടെ. കളക്ടർ കൈകൂപ്പി അപേക്ഷിച്ചതോടെയും സുരക്ഷ ഒരുക്കുന്ന കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചതോടെയുമാണ് നാട്ടുകാർ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാൻ അനുവദിച്ചത്.
ഉടനടി തീരുമാനമാണ് അപകടത്തിൽ അധികൃതർ കൈക്കൊണ്ടത്. നാട്ടുകാരുടെ വികാരങ്ങൾ മനസിലാക്കുന്നുവെന്നും അടിയന്തിര ധനസഹായം തയ്യാറായെന്നും അത് ഉടൻ കൈമാറുമെന്നും കളക്ടർ മാധ്യമങ്ങൾക്ക് മുൻപാകെ അറിയിച്ചത് അർധരാത്രി രണ്ട് മണിയോടെയായിരുന്നു. അതുവരെയ്ക്കും നാട്ടുകാർ മൃതദേഹം എടുക്കാൻ വിസമ്മതിച്ചുകൊണ്ട്, കടുത്ത പ്രതിഷേധവുമായി നിലകൊള്ളുകയായിരുന്നു. കൂടാതെ ട്രെഞ്ചിങ്, സോളാർ ഫെൻസിങ് എന്നിവ ഇന്ന് തന്നെ തുടങ്ങുമെന്നും കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകി. 21ന് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന്റെ നടപടി തുടങ്ങുമെന്നും അപകടം നടന്ന പ്രദേശത്ത് ഉടൻ ലൈറ്റുകൾ സ്ഥാപിക്കുമെന്നും കളക്ടർ ഉറപ്പ് നൽകി.കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധ മാർച്ചും നടത്തും. കോതമംഗലം കുട്ടമ്പുഴ ഉരുളന്തണ്ണി കോടിയാട്ട് എല്‍ദോസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു
ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടില്‍ എല്‍ദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന.
പ്രതിഷേധം തുടങ്ങി ഏഴ് ണിക്കൂര്‍ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്. പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. 27-ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.