ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സർക്കാർ സ്‌പോൺസേർഡ് കൊലപാതകമെന്ന് കർഷക സംഘടനകൾ
ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്.പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തിൽ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു
കണ്ണൂർ | ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . മരണകാരണം നെഞ്ചിന് ചവിട്ടേറ്റതാനെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ആന ഓടിയ വഴിയിൽ ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്.പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തിൽ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്ന ആശ്വാസത്തിലായിരുന്നു ജനങ്ങൾ. എന്നാൽ അതിനിടയിലാണ് മരണവിവരം പുറത്തുവന്നത്.
അതേസമയം കർഷകന്റെ മരണത്തിന് ഉത്തരവാദി സർക്കാർ ആണെന്നും കാട്ടാന നാട്ടിൽ ഇറങ്ങി പ്രശ്‌നമുണ്ടാക്കിയിട്ടും അക്രമകാരിയായ കാട്ടാനയെ തുരത്താൻ നടപി സ്വീകരിച്ചില്ല , സർക്കാർ ദുരന്ത നിവാരണ നിയമം ദുരന്തം വന്നതിനു ശേഷം ഉപയോഗിക്കാൻ മാത്രമുള്ളതല്ല, ദുരന്തം വരാതിരിക്കാതെ നോക്കാനും കൂടിയുള്ളതാനിന്നും .CrPC 133(1)f പ്രകാരവും ജില്ലാ കളക്ടർക്കു ഈ ആനയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിടമായിരുന്നു.
ഇത് സർക്കാർ സ്പോൺസർഡ് കൊലപാതകമാണെന്നും വനവകുപ്പ് മന്ത്രിക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും സ്വതന്ത്ര കർഷക സംഘടനകളായ അതിജീവന പോരാട്ടവേദിയും കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ KIFA (കിഫ)യും ആവശ്യപ്പെട്ടു