കാസര്‍കോട് സാമുദായിക കലാപത്തിന് സാധ്യത ?

ആരാധനാലയങ്ങള്‍ ഉപയോഗിച്ച് അന്യമത വിരോധം കുത്തിവെച്ചാണ് കലാപത്തിന് ശ്രമം നടത്തുന്നത്. കലാപമുണ്ടാക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമത്തെ മതേതര കക്ഷികള്‍ കൂട്ടായ് ചെറുക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു

0

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിക്ഷേധിച്ച്‌ കാസര്‍കോട് ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍ കോപ്പുകൂട്ടുന്നതായി സി.പി.എമ്മിന്റെ ആരോപണം. ആരാധനാലയങ്ങള്‍ ഉപയോഗിച്ച് അന്യമത വിരോധം കുത്തിവെച്ചാണ് കലാപത്തിന് ശ്രമം നടത്തുന്നത്. കലാപമുണ്ടാക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമത്തെ മതേതര കക്ഷികള്‍ കൂട്ടായ് ചെറുക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് ബായാറില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മദ്രസാധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചത് സാമുദായിക കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണെന്ന് സി.പി.എം ആരോപിച്ചു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് അന്യമത വിരോധം കുത്തിവെച്ചാണ് ഈ മേഖലകളില്‍ സാമുദായിക കലാപത്തിന് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.

സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മാത്രം സ്വാധീനമുള്ള മേഖലകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടെന്ന് പ്രചരിപ്പിച്ച് കലാപത്തിന് ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. കര്‍ണാടകയില്‍ നിന്നും പരിശീലനം നേടിയ ആര്‍. എസ്.എസ് പ്രവര്‍ത്തകരാണ് കസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത്. കേരളത്തിൽ കലാപമുണ്ടാക്കാൻ  കര്ണാടകയിൽനിന്നും  കാസർഗോഡ് കണ്ണൂർ ജില്ലയുടെ ഭാഗങ്ങനിൽ   ൨൦൦ ലധികം  ആയുധ പരിശീലനം  സിദ്ധിച്ച  ആർ  എസ് എസ്  പ്രവർത്തകരെ  എത്തിച്ചതായി  പോലീസിനും വിവരം ലഭിച്ചിട്ടുണ്ട് .

You might also like

-