മരിച്ച വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചു വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ പരാതി

വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപെടുന്നു

0

കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസിൽ പരാതി. വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപെടുന്നു.

കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനും, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡൻറുമായ സുമേഷ് അച്യുതനാണ് പാലക്കാട് എസ്.പിക്ക് പരാതി നൽകിയത്..പൊതുപ്രവർത്തകർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.

You might also like

-