വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ
തുറമുഖ നിര്‍മാണം നടക്കുന്ന സ്ഥലത്ത് കോടികള്‍ വിലയുള്ള ഉപകരണങ്ങളും പാറക്കല്ലുകളുമെല്ലാം സംരക്ഷിക്കേണ്ട ആവശ്യം കമ്പനിക്കുണ്ട്. അതിനാല്‍ കമ്പനി കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടാൽ തെറ്റു പറയാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം| വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രമസമാധാനത്തിന് കേരള പൊലീസ് പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരല്ല തുറമുഖ നിര്‍മാണ കമ്പനിയാണെന്ന് മന്ത്രി വ്യക്തമാക്കി.
തുറമുഖ നിര്‍മാണം നടക്കുന്ന സ്ഥലത്ത് കോടികള്‍ വിലയുള്ള ഉപകരണങ്ങളും പാറക്കല്ലുകളുമെല്ലാം സംരക്ഷിക്കേണ്ട ആവശ്യം കമ്പനിക്കുണ്ട്. അതിനാല്‍ കമ്പനി കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടാൽ തെറ്റു പറയാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നിർത്തിവെക്കാൻ ആവശ്യപ്പെടുന്നവർ ബുദ്ധിയില്ലാത്തവരാണെന്നും മന്ത്രി ആരോപിച്ചു.സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യഇടപെടല്‍ ഉണ്ടോയെന്ന് പൊലീസ് റിപ്പോര്‍ട്ട് വന്നതിനുശേഷമേ പറയാന്‍ കഴിയൂ എന്നും മന്ത്രി ആവര്‍ത്തിച്ചു. നിലവിൽ വിഴിഞ്ഞത്ത് ആവശ്യമുള്ളത്രയും പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നാണ് സംസ്ഥാ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് അറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു,