ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ അബ്ദുൽ റൗഫിനെ അറസ്റ്റ് ചെയ്തു

ശ്രീനിവാസൻ കേസിൽ ഗൂഢാലോചനക്ക് പുറമെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ റൗഫ് സഹായം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് പൊലീസ് കണ്ടെത്തല്‍

0

പാലക്കാട്| ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ അബ്ദുൽ റൗഫിന്റെ (34) അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ എൻഐഐ കേസിൽ തൃശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന റൗഫിന്റെ അറസ്റ്റ് ഇവിടെയെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അറസ്റ്റിനുശേഷം ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.

ശ്രീനിവാസൻ കേസിൽ ഗൂഢാലോചനക്ക് പുറമെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ റൗഫ് സഹായം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ 28നാണ് റൗഫിനെ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് കൊച്ചിയിൽനിന്നുള്ള എൻഐഎ സംഘം പിടികൂടിയത്. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഡിസംബർ 5 വരെയാണ് കസ്റ്റഡി കാലാവധി.കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്ത റൗഫ് നാല്പത്തിയൊന്നാം പ്രതിയാണ്.

You might also like

-