ഹർത്താൽ പോപ്പുലർ ഫ്രണ്ട് തേർവാഴ്ച
കോട്ടയം ഈരാറ്റുപേട്ടയിൽ സംഘർഷം. വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. 5 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു
ദേശീയ അന്വേഷണ ഏജൻസി (NIA )യും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED ) വ്യാഴാഴ്ച പുലർച്ചെ മുതൽ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് (PFI ) കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തിയതിലും നേതാക്കളുടെ അറസ്റ്റിലും പ്രതിക്ഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളത്തിൽ പരക്കെ അക്രമം
പാലക്കാട് ലോറിക്ക് നേരെ കല്ലേറ്
പാലക്കാട് ലക്കിടിക്ക് സമീപം മംഗലത്ത് ലോറിക്ക് നേരെ കല്ലേറ്.മുൻവശത്തെ ഗ്ലാസ് തകർന്നു.പെരുമ്പിലാവ് KSRTC ബസിന് നേരെ കല്ലേറ്
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന സംസ്ഥാന വ്യാപക ഹര്‍ത്താലിനിടെ കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കല്ലേറ് ഉണ്ടായി. ഉളിയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ധര്‍മ്മടം സ്വദേശി രതീഷിന് പരുക്കേറ്റു. വളപട്ടണം പാലത്തിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ ഏഴരയോടെയാണ് കല്ലേറുണ്ടായി. കല്ലേറില്‍ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരുക്കേറ്റു.
കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ബെംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയും സിവില്‍ സ്‌റ്റേഷനു സമീപത്ത് വെച്ചാണ് കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിക്കപ്പെട്ടത്. സിവില്‍ സ്റ്റേഷനു സമീപത്തെ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശശിക്ക് കണ്ണിന് പരുക്കേറ്റു. താമരശ്ശേരിയില്‍ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.പെരുമ്പാവൂര്‍ മാറംപിള്ളി, പകലോമറ്റം, ആലുവ എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പന്തളത്ത് നിന്നും പെരുമണ്ണിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന് നേരെയും കല്ലേറുണ്ടായി. കൊല്ലത്തും വയനാട്ടിലും തൃശൂര്‍ വടക്കാഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായി. തൃശൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പ് അടപ്പിച്ചു.
ആലപ്പുഴ വളഞ്ഞവഴില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവക്കെതിരെയാണ് കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പൊലിസിന്റെ കണ്ണില്‍ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടതെന്നാണ് വിവരം.തിരുവനന്തപുരത്തും കൊച്ചിയിലും സമരാനുകൂലികള്‍ ബസിന് നേര്‍ക്ക് കല്ലെറിഞ്ഞു. തലസ്ഥാനത്ത് കാട്ടാകടയിലും ആലുവ ചാലക്കല്‍ അട്ടക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന് നേരെയാണ് ആദ്യം കല്ലേറുണ്ടായത്. കല്ലറ- മൈലമൂട് സുമതി വളവില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കോട്ടയത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടയുന്നുണ്ട്. ഈരാറ്റുപേട്ടയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ചെയ്യുന്നത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍.കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്ന്് പോപ്പുലര്‍ ഫ്രണ്ട് വിമര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹര്‍ത്താല്‍ കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള, എംജി സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. കേരള നഴ്‌സിങ് കൗണ്‍സില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി. അതേസമയം പിഎസ്‌സി ഇന്ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട് ലോറിക്ക് നേരെ കല്ലേറ്
പാലക്കാട് ലക്കിടിക്ക് സമീപം മംഗലത്ത് ലോറിക്ക് നേരെ കല്ലേറ്.മുൻവശത്തെ ഗ്ലാസ് തകർന്നു.പെരുമ്പിലാവ് KSRTC ബസിന് നേരെ കല്ലേറ്
അക്രമം പോപുലർ ഫ്രണ്ട് പ്രവർത്തക്ക് നേരെ ലാത്തിച്ചാർജ്
കോട്ടയം ഈരാറ്റുപേട്ടയിൽ സംഘർഷം. വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. 5 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു
പൊന്നാനിയിൽ ബസിന് കല്ലെറിഞ്ഞ മൂന്ന് പേര്‍ പിടിയിൽ
പൊന്നാനിയിൽ ബസിന് കല്ലെറിഞ്ഞ മൂന്ന് പേര്‍ പിടിയിൽ മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ പോപ്പുലർ ഫ്രണ്ട്ക
പ്രവർത്തകർ കല്ലെറിഞ്ഞു തകർത്തു
കോഴിക്കോട് വ്യാപക അക്രമം
കോഴിക്കോട് താമരശ്ശേരിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. താമരശ്ശേരി കോടതിക്ക് സമീപം ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. ദേശീയപാതയിൽ താമരശ്ശേരി കാരാടിയിൽ ഗുഡ്സ് ഓട്ടോ നേരെയും അക്രമം ഉണ്ടായി. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിൽ ടയർ കൂട്ടിയിട്ട് കൊടുത്ത് ഗതാഗതം തടസ്സപ്പെടുത്തി. പോലീസ് എത്തി ഗതാഗത തടസ്സം നീക്കി. കല്ലായിയിൽ പോലീസ് നോക്കി നിൽക്കെ വാഹനത്തിന് നേരെ അക്രമികൾ കല്ലെറിഞ്ഞു.
പോലീസ് സ്ഥലത്തു ഉണ്ടായിരുന്നെങ്കിലും പിടികൂടാൻ പറ്റിയില്ല.ലോറിയുടെ ഫ്രണ്ട് ഗ്ലാസ് തകർന്നു. പി എസ് സി പരീക്ഷ നടക്കുന്ന ഗവ.യു പി സ്കൂളിന്റെ മുന്നിൽ ആണ് സംഭവം.ബൈക്കിലെത്തിയ പ്രവർത്തകർ കല്ലെറിഞ്ഞു രക്ഷപ്പെട്ടു
മലപ്പുറം ജില്ലയിൽ പലയിടത്തും റോഡ് ഉപരോധിക്കാൻ ശ്രമം
മലപ്പുറം ജില്ലയിൽ പലയിടത്തും പോപുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിക്കാൻ ശ്രമം. പോലീസ് വിന്യാസം ശക്തം. എവിടെയും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. കെ എസ് ആർ. ടി. സി യോ സ്വകാര്യ ബസുകളോ നിരത്തിൽ ഇറങ്ങിയിട്ടില്ല.
കണ്ണൂരിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു
കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്
തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്. പിറകിലെ ചില്ല് തകര്‍ന്നു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിനു നേരെയായിരുന്നു അക്രമം
വയനാട് KSRTC ബസിന്റെ ചില്ലെറിഞ്ഞു തകർത്തു
വയനാട് പനമരം ആറാം മൈൽ മുക്കത്ത് ഹർത്താലനുകൂലികൾ KSRTC ബസിന്റെ ചില്ലെറിഞ്ഞു തകർത്തു.
ആലപ്പുഴയില്‍ വാഹനങ്ങൾക്ക് നേരെ കല്ലേറ്
ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ടു കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു.കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപെട്ടു. പൊലിസിന്റെ കണ്ണുവെട്ടിച്ച് പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപ്പെട്ടത്.