വത്തിക്കാൻ സെന്റ്.പീറ്റേഴ്സ് ചത്വരത്തിൽ ഏകനായി കുർബാനർപ്പിച്ച് മാർപാപ്പ
ചത്വരത്തില്‍ ആരുമില്ലായിരുന്നെങ്കിലും ടെലിവിഷനിലൂടെ ലോകം മാര്‍പാപ്പയെ കേള്‍ക്കുന്നുണ്ടായിരുന്നു. എപ്പോഴും പ്രസന്നമായ മുഖത്തോടെ സംസാരിക്കാറുള്ള പാപ്പ ദുഃഖത്തോടെയായിരുന്നു സംസാരിച്ചുതുടങ്ങിയത്
“ കനത്ത ഇരുട്ട് ഞങ്ങളുടെ ചത്രത്തെ മൂടിയിരിക്കുന്നു
ഞങ്ങളുടെ തെരുവുകളും നഗരങ്ങളും;ഇരുട്ടുകൊണ്ട് മൂടി
അത് ഞങ്ങളുടെ ജീവനെടുക്കുന്നു , എല്ലായിടത്തുകാതുകളെ മൂടി നിശബ്ദതയും സങ്കടകരമായ ശൂന്യതയും കൊണ്ട് നിറയ്ക്കുന്നു, ഇതെല്ലാം വിട്ടൊഴിയുമ്പോഴേക്കും എല്ലാം കടന്നുപോകുന്നു , ”.
വത്തിക്കാൻ സിറ്റി :ലോകം കൊറോണ സൃഷ്ടിച്ച ഭീതികരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികളും തീര്‍ത്ഥാടകരും നിറഞ്ഞുനില്‍ക്കാറുള്ള സെന്റ്.പീറ്റേഴ്സ് ചത്വരം ഇന്നലെ ശാന്തമായിരുന്നു. ആളും അനക്കവുമില്ലാത്ത ചത്വരത്തില്‍ ഏകനായി നിന്നാണ് മാര്‍പാപ്പ ലോകരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്.
ചത്വരത്തില്‍ ആരുമില്ലായിരുന്നെങ്കിലും ടെലിവിഷനിലൂടെ ലോകം മാര്‍പാപ്പയെ കേള്‍ക്കുന്നുണ്ടായിരുന്നു. എപ്പോഴും പ്രസന്നമായ മുഖത്തോടെ സംസാരിക്കാറുള്ള പാപ്പ ദുഃഖത്തോടെയായിരുന്നു സംസാരിച്ചുതുടങ്ങിയത്. വിശ്വാസമാണ് പ്രധാനമെന്ന് പാപ്പ പറഞ്ഞു. “കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ, നമ്മുടെ ശരീരത്തിന് ആരോഗ്യം നൽകുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ,” അദ്ദേഹം പ്രാർത്ഥിച്ചു ഒരു മണിക്കൂർ നീണ്ടുനിന്ന ചടങ്ങിന്റെ അവസാനം ‘ഉര്‍ബി എത് ഒര്‍ബി’ ആശിര്‍വാദവും നല്‍കി.ലോകത്തിനും നഗരത്തിനും’ എന്ന അർത്ഥം വരുന്ന ‘ഉർബി എത് ഒർബി’ ആശീർവാദം പുതിയ പാപ്പയെ തിരഞ്ഞെടുക്കപ്പെടുന്ന സമയത്തും ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിലും മാത്രമേ നൽകാറുള്ളു.