ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി ലെയോ പതിനാലാമൻ മാർപാപ്പയായിസ്ഥാനമേറ്റു

മുക്കുവന്‍റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്.വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി

വത്തിക്കാൻ സിറ്റി| ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി ലെയോ പതിനാലാമൻ മാർപാപ്പയായിസ്ഥാനമേറ്റു.സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ലിയോ പതിനാലാമൻ ചുമതലയേറ്റത് . മുക്കുവന്‍റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്.വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടന്നത്. ലെയോ പതിനാലാമൻ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുര്‍ബാന നടന്നു. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. കുര്‍ബാനയ്ക്കൊടുവിൽ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് സ്ഥാനമേറ്റ ചടങ്ങിൽ മാര്‍പാപ്പ പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലെയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റത്.ആഗോള കത്തോലിക്കാ സമൂഹത്തിൻ്റെ 267-ാംമത് മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുതലയേറ്റത്. വിവാ ഇൽ മാർപാപ്പ എന്ന് ആർപ്പുവിളിച്ച് കൊണ്ടാണ് ജനക്കൂട്ടം മാർപാപ്പയെ സ്വീകരിച്ചത്.

കർദിനാൾ സംഘത്തിന്റെ തലവൻ ജിയോവാനി ബാസ്റ്റിറ്റ റേ പുതിയ മാർപാപ്പയെ പാലിയവും,മുദ്ര മോതിരവും അണിയിച്ചു. കർദ്ദിനാൾ സംഘത്തിന്റെ വൈസ് ഡീൻ കർദ്ദിനാൾ ലിയനാദ്രോ സാന്ദ്രി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പി യാദ്രേ പരോളിൻ എന്നിവർക്കൊപ്പമാണ് മാർപാപ്പയെ പാലിയം അണിയിച്ചത്. സെൻ്റ് പീറ്റേഴ്സ് ലാറ്ററൻ ബസലിക്കയിൽ നിന്ന് പ്രദക്ഷിണമായി കർദ്ദിനാൾമാർക്കൊപ്പമാണ് ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ എത്തിച്ചേർന്നത്.ജനങ്ങളെ സംബോധന ചെയ്ത സംസാരിക്കുന്നതിനിടെ ലോകത്തിൻ്റെ ഒത്തൊരുമയെപറ്റി മാർപാപ്പ ആവർത്തിച്ച് പറഞ്ഞു. മനുഷ്യത്വമാകണം സഭയുടെ മാനദണ്ഡമെന്നും, പാവങ്ങളോട് പ്രത്യേക കരുതൽ വേണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. ദൈവത്തിൽ സർവവും സമർപ്പിച്ച് പത്രോസിൻ്റെ സിംഹാസനം സ്വീകരിക്കുന്നുവെന്നും, സഹവർത്തിത്വത്തിലൂടെ സഭ മുന്നോട്ട് പോകണമെന്നും സമാധാനം പുലരുന്ന നവലോകം ഉണ്ടാകട്ടെയെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

You might also like

-